വോട്ടിങ് യന്ത്രം പണിമുടക്കി: കേന്ദ്ര മന്ത്രി ക്യൂവില്‍ നിന്നത് മൂന്നര മണിക്കൂര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

വോട്ടിങ് യന്ത്രം പണിമുടക്കി: കേന്ദ്ര മന്ത്രി ക്യൂവില്‍ നിന്നത് മൂന്നര മണിക്കൂര്‍

ബിക്കാനീർ(രാജസ്ഥാൻ): നിയസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലും തെലങ്കാനയിലും വോട്ടിങ് മെഷീൻ പണിമുടക്കുന്നത് തുടർക്കഥയാവുന്നു. ഇതിനെ തുടർന്ന് വോട്ട് രേഖപ്പെടുത്താനുള്ള നീണ്ട ക്യൂവാണ് പല പോളിങ് ബൂത്തുകളിലും കാണപ്പെടുന്നത്. ഇങ്ങനെ മണിക്കൂറുകൾ കാത്ത് നിന്ന് തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതിൽ പല പ്രമുഖരുമുണ്ട്. രാജസ്ഥാനിലെ ബിക്കാനീർജില്ലയിലെ 172ാം ബൂത്തിൽ കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അർജുൻ റാം മെഗ്വാൾ ക്യൂവിൽ നിന്നത് മൂന്നര മണിക്കൂറാണ്. രാവിലെ എട്ട് മണിക്ക് തന്നെ മന്ത്രി ബൂത്തിൽ എത്തിയിരുന്നെങ്കിലും വോട്ടിങ് യന്ത്രം പ്രവർത്തിക്കാത്തതിനാൽ വോട്ടെടുപ്പ് തടസ്സപ്പെടുകയായിരുന്നു. തുടർന്ന് വോട്ട് ചെയ്യാനെത്തിയ ജനക്കൂട്ടത്തോടൊപ്പം മന്ത്രിയും ക്യൂവിൽ നിന്നു. 11.30 ഓടെയാണ് മന്ത്രിക്ക് വോട്ട് ചെയ്യാനായത്. കേന്ദ്ര ജലവിഭവ പാർലമെന്ററികാര്യ വകുപ്പ് സഹമന്ത്രിയായ അർജുൻ റാം മെഗ്വാളിന്റെ ജന്മദിനം കൂടിയായിരുന്നു ഇന്ന്. ബിക്കാനീർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ അർജുൻ റാം താൻ പഠിച്ച സ്കൂളിൽ തന്നെയാണ് വോട്ട് ചെയ്യാനായി ക്യൂവിൽ നിന്നതെന്നാണ് മറ്റൊരു കൗതുകം. സ്കൂളിലാണ് 172ാം ബൂത്ത് ക്രമീകരിച്ചിരിക്കുന്നത്. രാജകുടുംബാംഗമായ വസുന്ധര രാജെ മുഖ്യമന്ത്രിയായ രാജസ്ഥാനിൽ ബി.ജെപിയുടെ ദളിത് മുഖമാണ് അർജുൻ റാം മെഗ്വാൾ. രാഷ്ട്രീയത്തിൽ ചേരുന്നതിന് മുൻപ് രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. content highlights:Arjun Ram Meghwal, queue for about 3.5 hours,cast his vote


from mathrubhumi.latestnews.rssfeed https://ift.tt/2BVI3g5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages