ലഖ്നൗ: ബുലന്ദ്ശഹറിലെ പോലീസ് ഇൻസ്പെക്ടർ കൊലപാതകത്തിൽ മൗനം വെടിഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതൊരുആൾക്കൂട്ട കൊലപാതകമല്ലെന്നും ആകസ്മിക സംഭവമാണെന്നുമായിരുന്നു യോഗിയുടെ പ്രതികരണം. സംഭവത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്നും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ആദിത്യനാഥ് പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കവേ ആയിരുന്നു ആദിത്യനാഥിന്റെ പരാമർശം. തിങ്കളാഴ്ചയാണ് ബുലന്ദ്ശഹറിൽ ഗോവധവുമായി ബന്ധപ്പെട്ട ആൾക്കൂട്ട ആക്രമണം തടയുന്നതിനിടെ സുബോധ് കുമാർ സിങ് എന്ന പോലീസ് സബ് ഇൻസ്പെക്ടർ വെടിയേറ്റ് മരിച്ചത്. പ്രദേശവാസിയായ ഇരുപതുവയസ്സുകാരനും ആക്രമണത്തിൽ മരിച്ചിരുന്നു. ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് 90 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. #NewsAlert – What happened in Bulandshahr was an accident, those responsible will be punished: Uttar Pradesh Chief Minister @myogiadityanath. #BulandshahrViolence | @pranshumisraa with more details pic.twitter.com/PfRE7VFcsm — News18 (@CNNnews18) December 7, 2018 സംഭവം നടന്ന് നാലുദിവസങ്ങൾക്കു ശേഷമാണ് ആദിത്യനാഥിന്റെ പ്രതികരണം. സുബോധ് കുമാറിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയും ബജ്റംഗ് ദൾ നേതാവുമായ യോഗേഷ് കുമാറിനെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോമാംസം കൈവശം വച്ചുവെന്ന് ആരോപിച്ച് ദാദ്രിയിൽ അഖ്ലാക്ക് എന്നയാളെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. content highlights:yogi adithyanath on bulandshahar police inspector murder
from mathrubhumi.latestnews.rssfeed https://ift.tt/2L0kwxJ
via
IFTTT
No comments:
Post a Comment