സി.അമല വധക്കേസ്: പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം; ശിക്ഷയില്‍ സംതൃപ്തിയുണ്ടെന്ന് പ്രോസിക്യൂഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

സി.അമല വധക്കേസ്: പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം; ശിക്ഷയില്‍ സംതൃപ്തിയുണ്ടെന്ന് പ്രോസിക്യൂഷന്‍

പാലാ: പാലാ ലിസ്യൂ കാര്‍മലെറ്റ് കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയെ (69) തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കാസര്‍ഗോഡ് മെഴുവാതട്ടുങ്കല്‍ സതീഷ് ബാബു (സതീഷ് നായര്‍-38) വിന് ജീവപര്യന്തം തടവുശിക്ഷ. പാലാ സെഷന്‍സ് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. ബലാത്സംഗത്തിന് പത്തുവര്‍ഷം തടവുശിക്ഷയും ഭവനഭേദനം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ പ്രത്യേകം ശിക്ഷയും വിധിച്ചിട്ടുണ്ട്.

രണ്ടു ലക്ഷത്തിപതിനായിരം രൂപ പിഴയും ചുമത്തി. പിഴ അടച്ചില്ലെങ്കില്‍ ആറു വര്‍ഷവും ഒമ്പതു മാസവും കൂടി തടവുശിക്ഷ അനുഭവിക്കേണ്ടിവരും. വിധിയില്‍ സംതൃപ്തിയുണ്ടെന്ന് പ്രോസിക്യുഷന്‍ പ്രതികരിച്ചു. പ്രതിക്ക് ശിഷ്ടകാലം മുഴുവന്‍ ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്നായിരുന്നും പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം കോടതി പരിഗണിച്ചില്ല. സി.അമലയുടെ ബന്ധുക്കള്‍ വിധിയെ സ്വാഗതം ചെയ്തു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു.

പ്രതിക്കെതിരെ ചുമത്തിയിരുന്ന കൊലപാതകം, ഭവനഭേദനം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും പ്രതി കുറ്റക്കാരാനാണെന്നും കോടതി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ശിക്ഷ പ്രഖ്യാപിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.

2015 സെപ്തംബര്‍ 16ന് അര്‍ദ്ധ രാത്രിക്ക് ശേഷമാണ് സിസ്റ്റര്‍ അമല കോണ്‍വെന്റിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടത്. മഠത്തില്‍ അതിക്രമിച്ചു കയറിയ പ്രതി ഗോവണിയുടെ ചുവട്ടില്‍ സൂക്ഷിച്ചിരുന്ന കൈതൂമ്പകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസില്‍ കക്ഷികളല്ലാത്തവരെ ഒഴിവാക്കി അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. തെളിവുകളുടെയും പ്രമാണങ്ങളുടെയും തൊണ്ടിസാധനങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ.ജോര്‍ജ് ബോബന്‍ കോടതിയില്‍ വാദിച്ചത്. 65 സാക്ഷികളെ വിസ്തരിച്ച കേസില്‍ 87 പ്രമാണങ്ങളും 24 തൊണ്ടിസാധനങ്ങളും ഹാജരാക്കിയിരുന്നു.

നിലവില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് പ്രതി ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. 2015ല്‍ ഭരണങ്ങാനം അസീസി സ്‌നേഹഭവനില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസില്‍ പ്രതി സതീഷ് ബാബുവിനെ പാലാ കോടതി ആറു വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചത്.



from mangalam.com http://bit.ly/2SeXx4T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages