കോഴിക്കോട്: കുടിവെള്ളപൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. രാവിലെ ആറുമണിയോടെ ശക്തമായി വെള്ളം വന്നതിനെതുടര്‍ന്നാണ് റോഡ് അടക്കം തകര്‍ന്നത്. ഇതോടെ ഇവിടുത്തെ ഗതാഗതം താറുമാറായി.
റോഡ് പൊട്ടിപിളര്‍ന്ന് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ ജില്ലകളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലതെത്തി പരിശോധിച്ചു. മൂന്നിടത്തുണ്ടായ പൈപ്പ് ലീക്കാണ് ഇത്രയധികം നാശനഷ്ടമുണ്ടാക്കിയതെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വെള്ളത്തിന്റെ കുത്തൊഴുക്കില്‍ സമീപത്തുള്ള ഹൈമാസ്സ് ലൈറ്റും തകര്‍ച്ചയുടെ വക്കിലാണുള്ളത്. രാവിലെ എട്ടോടെ താത്കാലികമായി ചോര്‍ച്ച അടച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇതിനടുത്തുള്ള പൈപ്പ് പൊട്ടി കുടിവെള്ളം നഷ്ടപ്പെടുത്തിയിരുന്നു. ഒരു ദിവസം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇത് പുനസ്ഥാപിച്ചത്.
from mangalam.com http://bit.ly/2A6V7xR
via IFTTT
No comments:
Post a Comment