റഫാൽ കേസിൽ സുപ്രധാന വിധി ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

റഫാൽ കേസിൽ സുപ്രധാന വിധി ഇന്ന്

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരേ പ്രതിപക്ഷം ശക്തമായ ആയുധമാക്കുന്ന റഫാൽ യുദ്ധവിമാനക്കേസിൽ സുപ്രീംകോടതി വെള്ളിയാഴ്ച വിധിപറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസിൽ വിധിയെഴുതുന്നത്. വ്യോമസേനയിലെ ഉന്നതോദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്തി യുദ്ധവിമാനങ്ങളെക്കുറിച്ച് ചോദിച്ചശേഷമാണ് സുപ്രീംകോടതി കേസ് വിധിപറയാൻ മാറ്റിയത്. ഫ്രാൻസിൽനിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്ന ഇടപാടിലെ അഴിമതി കോടതി നിരീക്ഷണത്തോടെ അന്വേഷിക്കണമെന്ന ഹർജികളിലാണ് വിധിവരുന്നത്. റഫാൽ ഇടപാടിന്റെ പൂർണവിവരങ്ങൾ പരസ്യമാക്കിയാൽ എതിരാളികൾ നേട്ടമുണ്ടാക്കുമെന്നാണ് കേന്ദ്രസർക്കാർ വാദം. ആയുധ ഇടപാടുകളിൽ തീരുമാനമെടുക്കേണ്ടത് കോടതിയുടെ ജോലിയല്ലെന്നും അത് വിദഗ്ധരാണ് ചെയ്യേണ്ടതെന്നും കേന്ദ്രം വാദിച്ചു. എന്നാൽ, ഇടപാടിലെ ഇന്ത്യൻ പങ്കാളിയെ (റിലയൻസ് ഡിഫൻസ്) തിരഞ്ഞെടുത്തതിൽ സർക്കാരിന് പങ്കില്ലെന്ന വാദത്തെ ബെഞ്ച് ചോദ്യംചെയ്തിരുന്നു. പങ്കാളിയെ നിശ്ചയിക്കുന്നതുകൂടി മുഖ്യകരാറിന്റെ ഭാഗമാക്കേണ്ടതായിരുന്നുവെന്ന് കോടതി അന്ന് വാക്കാൽ നിരീക്ഷിക്കുകയും ചെയ്തു. റഫാൽ ഇടപാടിലെ നടപടിക്രമങ്ങൾ സർക്കാർ കോടതിയിൽ നൽകിയിരുന്നു. വിലവിവരം മുദ്രവെച്ച കവറിലും നൽകി. അഭിഭാഷകരായ എം.എൽ. ശർമ, വിനീത് ദണ്ഡ, പ്രശാന്ത് ഭൂഷൺ, എ.എ.പി. നേതാവ് സഞ്ജയ് സിങ്, മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷോരി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. content highlights:Supreme Court to pronounce verdict Friday on pleas for probe into Rafale fighter jet deal with Franc


from mathrubhumi.latestnews.rssfeed https://ift.tt/2ryoWTv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages