ശബരിമല: തീർഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് പരിഹരിക്കാൻ ദേവസ്വം ബോർഡ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരുടെ യോഗം വിളിക്കുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ഗുരുസ്വാമിമാരെ നേരിൽ കാണാനാണ് തീരുമാനം. ആദ്യഘട്ടയോഗം അടുത്തയാഴ്ച കോയമ്പത്തൂരിൽ നടക്കും. യോഗത്തിനുപുറമേ വിവിധ സംസ്ഥാനങ്ങളിലെ ഭക്തരുടെ തീർഥാടന അനുഭവങ്ങൾ ഉൾക്കൊള്ളിച്ച് പത്രങ്ങളിലും ചാനലുകളിലും പരസ്യം നൽകാനും ധാരണയായി. ശബരിമലയിൽ ഇപ്പോഴും സംഘർഷാവസ്ഥയുണ്ടെന്ന പ്രചാരണം തടയുകയും സാഹചര്യം ഭക്തരെ ബോധ്യപ്പെടുത്തുകയുമാണ് ലക്ഷ്യം. കഴിഞ്ഞയാഴ്ച സംഘപരിവാർ ബന്ധമുള്ള ഇതരസംസ്ഥാനത്തെ ഗുരുസ്വാമിമാരുടെ യോഗം പത്തനംതിട്ടയിൽ ചേർന്നിരുന്നതായി സൂചനയുണ്ട്. യുവതീപ്രവേശ വിഷയത്തിൽ കേരള സർക്കാരിന്റെ നിലപാടിനെതിരായി ദക്ഷിണേന്ത്യയിൽ പ്രചാരണം ശക്തമാക്കാൻ തീരുമാനമെടുത്തതായാണ് അറിവ്. ഈ സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാനാണ് ദേവസ്വംബോർഡ് ശ്രമം. കഴിഞ്ഞ തീർഥാടനകാലത്ത് ശബരിമലയിൽനിന്ന് 342 കോടിയായിരുന്നു മൊത്തവരുമാനം. ഈ വർഷം വ്യാഴാഴ്ചവരെ മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 25 കോടിയോളം രൂപയുടെ കുറവുണ്ട്. ശബരിമല ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഒരുവർഷം 683 കോടി രൂപയുടെ വരുമാനവും 678 കോടി രൂപയുടെ ചെലവുമുണ്ടെന്നാണ് ദേവസ്വം മന്ത്രി വെളിപ്പെടുത്തിയിരുന്നത്. അങ്ങനെ നോക്കുമ്പോൾ നീക്കിയിരിപ്പ് അഞ്ചുകോടിരൂപ മാത്രമാണ്. ബോർഡിനുകീഴിലെ 1249 ക്ഷേത്രങ്ങളിൽ 61 ക്ഷേത്രങ്ങളൊഴികെ ബാക്കിയെല്ലാം പ്രവർത്തിക്കുന്നത് ഈ വരുമാനമുപയോഗിച്ചാണ്. ഇതിലുണ്ടാവുന്ന ഇടിവ് ഇത്രയും ക്ഷേത്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് ദേവസ്വം ബോർഡിന്റെ നീക്കങ്ങൾ. മലയാളികൾ വളരെ കുറച്ചേ ഇപ്പോൾ വരുന്നുള്ളൂ. അപ്പം, അരവണ വിൽപ്പനയിൽ ഈ കുറവ് പ്രകടമാണ്. ഇതരസംസ്ഥാനക്കാർ പൊതുവേ അപ്പം വാങ്ങാറില്ല. മറ്റു വഴിപാടുകളും കുറഞ്ഞു. Content highlight:TDB to call meeting of Guruswamis
from mathrubhumi.latestnews.rssfeed https://ift.tt/2rBfHCc
via
IFTTT
No comments:
Post a Comment