റായ്ബറേലി: രാജ്യത്തെ ദുർബലപ്പെടുത്താനുള്ള ശക്തികൾക്കൊപ്പം നിൽക്കുകയാണ് കോൺഗ്രസ്സെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹെലികോപ്ടർ അഴിമതിയിൽ പ്രതിയായ ക്രിസ്റ്റ്യൻ മിഷേലിനെ രക്ഷിക്കാൻ കോൺഗ്രസ്സുകാർ അഭിഭാഷകനെ അയച്ചത് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. റായ്ബറേലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഇതാദ്യമായാണ് മോദി കോൺഗ്രസ് തട്ടകമായ റായ്ബറേലി സന്ദർശിക്കുന്നത്. കേന്ദ്രസർക്കാർ റായ്ബറേലിയിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മുൻ സർക്കാരുകൾ മണ്ഡലത്തെ അവഗണിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി വിമർശിച്ചു. റായ്ബറേലിയിൽ 1,100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് മോദി തറക്കല്ലിട്ടു. റായ്ബറേലിയിലെ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച 900-ാമത്തെ കോച്ച് അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. രാജ്യത്തിന് ഇന്ന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഒരു ഭാഗത്ത് സർക്കാർ സൈന്യത്തെയും രാജ്യത്തെത്തന്നെയും ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു. മറുഭാഗത്ത് വിരുദ്ധശക്തികൾ സൈന്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. ആ ശക്തികൾക്കൊപ്പം നിൽക്കാനാണ് കോൺഗ്രസിന്റെ ശ്രമം. പ്രതിരോധത്തിൽ കോൺഗ്രസിന്റെ ചരിത്രം ക്വത്റോച്ചി അങ്കിളിനൊപ്പമുള്ളതാണ്. കുറച്ച് ദിവസം മുമ്പാണ് അഗസ്റ്റ വെസ്റ്റ്ലാൻഡ് ലികോപ്ടർ അഴിമതിക്കേസിൽ പ്രതിയായ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ രാജ്യത്തേക്ക് കൊണ്ടുവന്നത്. അയാളെ രക്ഷിക്കാൻ കോൺഗ്രസ് എങ്ങനെയാണ് അഭിഭാഷകനെ അയച്ചതെന്ന് രാജ്യം കണ്ടതാണ്. നമുക്ക് രാജ്യമാണ് പാർട്ടിയെക്കാൾ വലുത്. ഞാൻ രാജ്യത്തോട് പറയാൻ ആഗ്രഹിക്കുകയാണ്, രാജ്യസുരക്ഷയുടെ കാര്യം വരുമ്പോൾ സൈന്യത്തിന്റെ, സൈനികരുടെ ഒക്കെ കാര്യം വരുമ്പോൾ എൻഡിഎ സർക്കാർ ദേശീയതാല്പര്യം മാത്രമേ നോക്കുകയുള്ളു. content highlights:PM Modi addresses rally in Rae Bareli,Narendra Modi, Modi Government, Congress
from mathrubhumi.latestnews.rssfeed https://ift.tt/2S2j7t1
via
IFTTT
No comments:
Post a Comment