റായ്പുർ: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി പി.സി.സി പ്രസിഡന്റ് കൂടിയായ മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപേഷ് ഭാഗേലിനെ തിരഞ്ഞെടുത്തു. ഞായറാഴ്ചയാണ് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്ന് നേതാവായി ഭാഗേലിനെ തിരഞ്ഞെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 15 വർഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് 90 ൽ 68 സീറ്റ് നേടി അധികാരത്തിലെത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിലുണ്ടായ അഞ്ച് ദിവസത്തെ അനിശ്ചിതത്വം അവസാനിപ്പിച്ചാണ് ഭൂപേഷ് ഭാഗൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. കോൺഗ്രസിന്റെ കരുത്തനായ നേതാവായിരുന്ന അജിത് ജോഗി പാർട്ടി വിട്ടുപോയതോടെ ചത്തീസ്ഗഢിൽ കോൺഗ്രസ് പരുങ്ങുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ജോഗിയ്ക്ക് ആധിപത്യമുണ്ടായിരുന്ന ആദിവാസി-പിന്നാക്ക മേഖലകളിലടക്കം മറ്റുനേതാക്കളെ രംഗത്തിറക്കി കോൺഗ്രസ് പ്രചരണം നടത്തിയതോടെ വിജയവും ഒപ്പംപോന്നു. Celebrations are in order in Chhattisgarh as @Bhupesh_Baghel is appointed CM. We wish him the best as he forms a govt. of equality, transparency & integrity starting off with farm loan waiver for farmers as we promised. pic.twitter.com/7OqGcPi2eh — Congress (@INCIndia) December 16, 2018 ഭൂപേഷ് ഭാഗേലിന് പുറമെ എം.പിയായ തമ്രദ്വാജ് സാഹു, പ്രതിപക്ഷ നേതാവ് ടി.എസ്. സിങ് ദിയോ, മുൻ കേന്ദ്രമന്ത്രി ചരൺദാസ് മഹാന്ത്, സത്യനാരായൺ ശർമ്മ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തോക്ക്ഉയർന്നിരുന്നു. പട്ടാൻ മണ്ഡലത്തിൽനിന്നാണ് ഭാഗൽ ഇത്തവണ വീണ്ടും നിയമസഭയിലെത്തുന്നത്. സംസ്ഥാനത്ത് മിന്നുംജയത്തോടെ പാർട്ടിതിരിച്ചുവന്നതിൽ ഭൂപേഷ് ഭാഗലിന്റെ പങ്ക് വളരെ വലുതാണ്. തിങ്കളാഴ്ച ഭൂപേഷ് ഭാഗേൽ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും. content highlights:Chhattisgarh Chief Minister Bhupesh Baghel
from mathrubhumi.latestnews.rssfeed https://ift.tt/2ExInEA
via
IFTTT
No comments:
Post a Comment