ലണ്ടൻ: സ്വവർഗ പങ്കാളിയോടൊപ്പം ജീവിക്കാനായി ഭാര്യയെ കൊന്ന ഇന്ത്യൻവംശജൻകുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇംഗ്ലണ്ടിലെമിഡിൽസ്ബോറോയിലെ വീട്ടിലാണ് ഇന്ത്യക്കാരിയായ ഫാർമസിസ്റ്റ് ജെസിക്കയെ (34) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ മെയിലായിരുന്നുസംഭവം. എന്നാൽ ഭർത്താവ് മിതേഷ് പട്ടേൽ(37) ആദ്യം കുറ്റം നിഷേധിച്ചിരുന്നു. ഗേ ഡേറ്റിങ് ആപ്പ് ആയ ഗ്രിന്റർ വഴി പരിചയപ്പെട്ട സുഹൃത്തിനോടൊപ്പം ജീവിക്കാനാണ് ജെസീക്കയെ കൊന്നതെന്ന് കോടതി കണ്ടെത്തി. ജെസീക്കയുടെ മരണത്തോടെ ലഭിക്കുന്ന 2 മില്ല്യൺപൗണ്ട്വരുന്ന ഇൻഷുറൻസ് തുക സ്വന്തമാക്കി സുഹൃത്ത് അമിത് പട്ടേലിനോടൊപ്പം ഓസ്ട്രേലിയയിൽ പോയി ജീവിക്കാനായിരുന്നു പദ്ധതി.പഠനത്തിനിടെ കണ്ടുമുട്ടിയ ജെസീക്കയും മിതേഷും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. താൻ നിരപരാധിയാണെന്നും വീട്ടിലെത്തിയപ്പോൾ ജസീക്കയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് മിതേഷ് കോടതിയിൽ മൊഴി നൽകിയത്. എന്നാൽകെട്ടിയിട്ട ശേഷം ഇൻസുലിൽ കുത്തിവച്ച്പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന്പ്രോസിക്യൂഷൻ തെളിവു സഹിതം കോടതിയെ ബോധ്യപ്പെടുത്തി. ഭാര്യയെ കൊല്ലാനുള്ള വഴികളും ഇൻസുലിന്റെ അളവുകളെ പറ്റിയും മിതേഷ് ഇന്റർനെറ്റിൽ തിരഞ്ഞതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷനൽകാൻ പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച്ച കേസ് പരിഗണിക്കുമ്പോൾ മിതേഷിനുള്ള ശിക്ഷ കോടതി വിധിക്കും. Content Highlight: Indian-Origin Man Killing Wife for Gay Lover in UK
from mathrubhumi.latestnews.rssfeed https://ift.tt/2EfiqJJ
via
IFTTT
No comments:
Post a Comment