ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം 'ജിസാറ്റ് - 11' വിജയകരമായി വിക്ഷേപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം 'ജിസാറ്റ് - 11' വിജയകരമായി വിക്ഷേപിച്ചു

ബെംഗളൂരു: ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് -11 ബുധനാഴ്ച ഫ്രഞ്ച് ഗയാന സ്പേസ് സെന്ററിൽനിന്ന് വിജയകരമായി വിക്ഷേപിച്ചു. വലിയ പക്ഷി എന്ന ഓമനപ്പേരുള്ള ഉപഗ്രഹത്തിന്റെ ഭാരം 5,845 കിലോഗ്രാമാണ്. എരിയൻ 5 റോക്കറ്റാണ് ജി സാറ്റുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. രാജ്യത്ത് 16 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റർനെറ്റ് ലഭ്യമാക്കാനുതകുമെന്നതാണ് ഈ വാർത്താവിനിമയ ഉപഗ്രഹത്തിന്റെ പ്രത്യേകത. ബ്രോഡ്ബാൻഡ് സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിൽ നിർണായകപങ്കുവഹിക്കുന്ന ഉപഗ്രഹശ്രേണിയിലെ മുൻഗാമിയായിട്ടാണ് ജിസാറ്റ് -11 വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വാർത്താവിതരണസംവിധാനങ്ങൾക്ക് വേഗം കൂട്ടാൻ ഇത് സഹായിക്കും. 15 വർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. 1,200 കോടി രൂപയാണ് ചെലവ്. റേഡിയോ സിഗ്നൽ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാൻസ്പോണ്ടറുകൾ ഉപഗ്രഹത്തിലുണ്ട്. ഈ ശ്രേണിയിൽപ്പെട്ട ജിസാറ്റ് -19, ജിസാറ്റ് -29 എന്നീ ഉപഗ്രഹങ്ങൾ നേരത്തേ വിക്ഷേപിച്ചിരുന്നു. ജിസാറ്റ്-20 അടുത്ത വർഷം വിക്ഷേപിക്കും. നാല് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയാൽ ഇന്ത്യയിൽ 100 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റർനെറ്റ് സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ജിസാറ്റ് -11 മേയ് 26-ന് വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ. ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ചില പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിക്ഷേപണം നീട്ടിവെക്കുകയായിരുന്നു. content highlights: Indias heaviest satellite Gsat-11 launched from French Guiana


from mathrubhumi.latestnews.rssfeed https://ift.tt/2Eeuzyq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages