നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് എങ്ങനെ എടുക്കാനാകുമെന്ന് ദിലീപിനോട് കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് എങ്ങനെ എടുക്കാനാകുമെന്ന് ദിലീപിനോട് കോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് അവകാശപ്പെട്ട് പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കൂടുതല്‍ വാദത്തിനായി മാറ്റി. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് എങ്ങനെ എടുക്കാനാകുമെന്ന് കോടതി ദിലീപിന്റെ അഭിഭാഷകനോട് ചോദ്യമുയര്‍ത്തി.

വീഡിയോ ദൃശ്യങ്ങള്‍ക്കിടെ ചില സംഭാഷണങ്ങളുണ്ട് അത് കേസിലെ മൊഴികളില്‍ ഇല്ലെന്ന് മുകുള്‍ റോത്തകി വിശദീകരിച്ചു. മെമ്മറി കാര്‍ഡ് ഈ കേസിലെ രേഖയാണെങ്കില്‍ അത് കിട്ടാന്‍ അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദമുയര്‍ത്തി. പ്രത്യേക കാരണങ്ങള്‍ കൊണ്ടാണ് മെമ്മറി കാര്‍ഡ് നല്‍കാത്തതെന്നും, മെമ്മറി കാര്‍ഡ് ഒരു രേഖയല്ല, മെറ്റീരിയല്‍ ആണെന്നും കോടതി വ്യക്തമാക്കി. മെമ്മറി കആര്‍ഡിലെ ദൃശ്യങ്ങള്‍ കിട്ടിയാല്‍ കേസ് വ്യാജമാണെന്ന് തെളിയിക്കാനാകുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.



from mangalam.com https://ift.tt/2zymh0z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages