കെ.എസ്.ആര്‍.ടി.സിയില്‍ നിയമന നടപടി തുടങ്ങി; ആദ്യഘട്ടത്തില്‍ നല്‍കുക പേപ്പര്‍ ടിക്കറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

കെ.എസ്.ആര്‍.ടി.സിയില്‍ നിയമന നടപടി തുടങ്ങി; ആദ്യഘട്ടത്തില്‍ നല്‍കുക പേപ്പര്‍ ടിക്കറ്റ്

തിരുവനന്തപുരം : എംപാനലുകാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് രണ്ടു വര്‍ഷം മുന്‍പ് അഡൈ്വസ് മെമോ കൊടുത്ത് നിര്‍ത്തിയിരുന്നവരെ കൂട്ടത്തോടെ നിയമിക്കാനുള്ള കെ.എസ്.ആര്‍.ടി.സി നീക്കം കല്ലുകടിയാകുന്നു. പരിശീലനം പോലും ഇല്ലാതെ കൂട്ടത്തോടെ കയറുന്ന കണ്ടക്ടര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ ടിക്കറ്റ് മെഷീന്‍ നല്‍കില്ലെന്നാണ് സൂചന. ഇവര്‍ക്ക് പേപ്പര്‍ ടിക്കറ്റാകും നല്‍കുകയെന്നാണ് സൂചന.

കൂട്ടപ്പിരിച്ചുവിടലിനെ തുടര്‍ന്ന് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഇന്നലെയും ട്രിപ്പ് മുടങ്ങി. അതേസമയം, 4071 പേരെ പിരിച്ചുവിട്ട സ്ഥാനത്തേയ്ക്ക് 4051 പേരെ നിയമിക്കാനുള്ള നീക്കം നടന്നുവരുന്നുണ്ടെങ്കിലും 1500 പേര്‍ പോലും ജോലിയ്ക്ക് ഹാജരാകാന്‍ ഇടയില്ലെന്നാണ് ലഭിക്കുന്ന വിവരം. ഹാജരാകുന്നവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കി ഡിപ്പോകളിലേയ്ക്ക് അയയ്ക്കും. ഇതിനിടെ, ആര്‍.ടി.ഒ ഓഫീസിലെ കണ്ടക്ടര്‍ പരീക്ഷയും പാസാകണം. മുതിര്‍ന്ന കണ്ടക്ടര്‍മാര്‍ക്കൊപ്പം അയയ്ക്കുന്ന ഇവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ സ്വതന്ത്ര ഡ്യൂട്ടിയാകാമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്കുകൂട്ടല്‍. റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ആക്ട് പ്രകാരം കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്തവരെയും നിയമിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് അധികാരമുണ്ട്. ലൈസന്‍സ് പിന്നീട് നേടിയാല്‍ മതി.



from mangalam.com https://ift.tt/2A4TfWA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages