സൗദിയില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരിച്ചു; കുറ്റബോധത്തെത്തുടര്‍ന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 16, 2018

സൗദിയില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരിച്ചു; കുറ്റബോധത്തെത്തുടര്‍ന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു

ജിദ്ദ: സൗദിയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ എഴ് മാസം പ്രായമുള്ള ആണ്‍കുട്ടി മരിച്ചു. സംഭവം അറിഞ്ഞയുടന്‍ പിതാവ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് ആത്മഹത്യ ചെയ്തു. അടൂര്‍ പഴകുളം ആലുംമൂട് സരോവരത്തില്‍ ശശിയുടെ മകന്‍ ശ്രീജിത് ആചാരി(30)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണവിവരം അറിഞ്ഞയുടന്‍ ബോധരഹിതയായ അമ്മ അനീഷ ഇപ്പോഴും ആശുപത്രിയിലാണ്.

വെള്ളിയാഴ്ചയാണ് സൗദിയിലെ ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിപ്പിച്ച സംഭവം. ജിദ്ദയിലെ സുലൈമാനിയ എന്ന സ്ഥലത്തായിരുന്നു അനീഷ താമസിച്ചിരുന്നത്. ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നഴ്‌സായ അനീഷയുടെ അടുത്ത് മൂന്ന് മാസം മുന്‍പ് സന്ദര്‍ശക വീസയിലാണ് ശ്രീജിത് എത്തിയത്. ശനിയാഴ്ച നാട്ടിലേയ്ക്ക് തിരിച്ചുപോകാനിരുന്നതാണ്. വെള്ളിയാഴ്ച അനീഷ ജോലിക്ക് പോയ സമയം കുഞ്ഞിനോട് ശ്രീജിത് ക്രൂരമായി പെരുമാറുകയായിരുന്നു. അനീഷ ജോലി കഴിഞ്ഞു വന്നപ്പോഴാണ് മകന്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ് കിടക്കുന്നത് കണ്ടത്. ഉടന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ശ്രീജിത് ആശുപത്രിയിലേയ്ക്ക് ചെന്നിരുന്നില്ല. വൈകാതെ കുഞ്ഞ് മരിക്കുകയും ചെയ്തു. ഇതറിഞ്ഞ ശ്രീജിത് അപ്പാര്‍ട്ടുമെന്റില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും തമ്മില്‍ കുടുംബ വഴക്ക് പതിവായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അനീഷ ജിദ്ദയിലായിരുന്നു മകനെ പ്രസവിച്ചത്. ആ സമയത്ത് ഇഴരുടെ അമ്മയും ജിദ്ദയിലുണ്ടായിരുന്നു. സംഭവദിവസവും ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

മഹ് ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹങ്ങളുള്ളത്. പൊലീസ് അന്വേഷണം ആരംഭിച്ചു.



from mangalam.com https://ift.tt/2SOatyg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages