ആരാധകര്‍ കാത്തിരുന്ന ആ വിവാഹം ഇല്ല, മറഡോണയുടെ പ്രണയം തകര്‍ന്നു; 28കാരി കാമുകി താരത്തെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 16, 2018

ആരാധകര്‍ കാത്തിരുന്ന ആ വിവാഹം ഇല്ല, മറഡോണയുടെ പ്രണയം തകര്‍ന്നു; 28കാരി കാമുകി താരത്തെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു

ഇതിഹാസതാരം മറഡോണയും 28 കാരിയായ റോസിയോ ഒളീവയും തമ്മില്‍ ആറു വര്‍ഷകാലം നീണ്ട പ്രണയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരുടെയും പ്രണയം തകര്‍ന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മറഡോണ സ്‌നേഹസമ്മാനമായി ബ്യൂനസ് ഐറിസില്‍ നല്‍കിയ വീട്ടില്‍ നിന്ന് റോസിയോ മറഡോണയെ പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ ഫുട്‌ബോള്‍ താരമായ ഒളിവ അര്‍ജന്റീനയിലെ ക്ലബിനു വേണ്ടി കളിക്കുന്നതിനിടെ 2012ലാണ് മറഡോണയെ കണ്ടുമുട്ടിയത്. ഇപ്പോള്‍ മെക്‌സിക്കന്‍ ക്ലബിന്റെ പരിശീലകനാണ് 58കാരനായ മറഡോണ. ഇരുവരും തമ്മിലുള്ള വിവാഹം അടുത്തു തന്നെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യ ഭാര്യ ക്ലോഡിയ വില്ലാഫെയ്‌നുമായുള്ള 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് മറഡോണ ഒളീവയുമായി അടുത്തത്.

മറഡോണയുമായുളള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ഒളീവ അര്‍ജന്റീനയിലെ മാധ്യമപ്രവര്‍ത്തകനായ ലിയോ പെക്കാറാറോയോടാണ് വെളിപ്പെടുത്തിയത്. ഒരാഴ്ചയോളം നീണ്ട നിരന്തര കലഹത്തെ തുടര്‍ന്നാണ് ബന്ധം വേര്‍പിരിയാന്‍ ആലോചിച്ചതെന്ന് ഒളീവ പറയുന്നു. റഷ്യന്‍ ലോകകപ്പില്‍ തന്നോടൊപ്പമുണ്ടായിരുന്ന ഒളിവയ്ക്ക് മറഡോണ ഈയിടെ മോതിരം കൈമാറിയിരുന്നു. ഇതിനിടെയാണ് വേര്‍പിരിയലും.



from mangalam.com https://ift.tt/2ChyLvn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages