യുഎഇയില്‍ ദീര്‍ഘകാല വിസ നേടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

യുഎഇയില്‍ ദീര്‍ഘകാല വിസ നേടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

വൻകിട നിക്ഷേപകർക്കും വ്യവസായ സംരംഭകർക്കും പ്രഫഷനലുകൾക്കും ഗവേഷകർക്കും മികവുപുലർത്തുന്ന വിദ്യാർഥികൾക്കും ദീർഘകാല വിസ നൽകാനുള്ള നിർദേശത്തിന് യു.എ.ഇ. മന്ത്രിസഭ അംഗീകാരംനൽകി. ആരോഗ്യ, ശാസ്ത്ര, ഗവേഷണ, സാങ്കേതിക മേഖലകളിലെ വിദഗ്ധർക്കും കലാ സാംസ്കാരിക രംഗങ്ങളിൽ ക്രിയാത്മക സംഭാവനകൾ നൽകിയവർക്കും അവരുടെ പങ്കാളികൾക്കും കുട്ടികൾക്കും പത്തുവർഷത്തേക്കുള്ള വിസ അനുവദിച്ചുകൊണ്ടിയുള്ള മന്ത്രിസഭ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. ലോകത്തിലെ ഏറ്റവുംമികച്ച വ്യവസായ സൗഹാർദ രാഷ്ട്രമാക്കി യു.എ.ഇയെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഗോളനിക്ഷേപകരെയും പ്രൊഫഷനലുകളെയും രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. നിക്ഷേപകർ, വ്യവസായികൾ, വിദഗ്ധർ, ശാസ്ത്ര വൈജ്ഞാനിക മേഖലകളിലെ ഗവേഷകർ എന്നിവർക്ക് ദീർഘകാല വിസ ലഭിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾകൂടി ഉൾക്കൊള്ളുന്നതാണ് തീരുമാനം. നിക്ഷേപകർക്കുള്ള മാനദണ്ഡങ്ങൾ * രണ്ട് വിഭാഗത്തിലുള്ള നിക്ഷേപകർക്കാണ് ദീർഘകാല വിസ അനുവദിക്കുക. * 50 ലക്ഷം ദിർഹമോ അതിലധികമോ മൂല്യത്തിന്റെ നിക്ഷേപമുള്ളവർക്ക് അഞ്ച് വർഷംവരെ വിസ ലഭിക്കും. * പൊതുമേഖലയിൽ നിക്ഷേപം, അറിയപ്പടുന്ന സ്ഥാപനം, 100 ലക്ഷം ദിർഹത്തിലധികം വ്യവസായ പങ്കാളിത്തം അല്ലെങ്കിൽ മൊത്തം 100 ലക്ഷം ദിർഹത്തിലധികം നിക്ഷേപവും ഉള്ളവർക്ക് പത്തു വർഷത്തെ വിസ ലഭിക്കും. ബിസിനസ് പങ്കാളിയാവുകയാണെങ്കിൽ മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനത്തിൽ കൂടുതലുണ്ടാവണമെന്നും ഒരു കോടി ദിർഹത്തിൽ കുറയാൻ പാടില്ലെന്നും വ്യക്തമാക്കുന്നു. * മുഴുവൻ ആസ്തിയും വ്യക്തിയുടെ സ്വന്തം നിക്ഷേപം ആയിരിക്കണം. *ലോൺ എടുത്തതോ കടം വാങ്ങിയതോ ആവരുത്. ഇത് വ്യക്തമായ രേഖകളോടെ തെളിയിക്കണം. * നിക്ഷേപിച്ച ഒരുകോടി ദിർഹം കുറഞ്ഞത് മൂന്നു വർഷത്തേക്ക് പിൻവലിക്കാനും പാടില്ലെന്നും വ്യവസ്ഥയുണ്ട് *വ്യവസായികളെയും രണ്ട് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. കുറഞ്ഞത് അഞ്ച് ലക്ഷം ദിർഹം മുതൽമുടക്കുള്ള സംരംഭം മുൻപേ നടത്തിയിരിക്കണം. അല്ലെങ്കിൽ യു.എ.ഇയിൽ വ്യവസായം ചെയ്യാനുള്ള അംഗീകാരം അംഗീകൃത വകുപ്പിൽനിന്നും ലഭിച്ചയാളായിരിക്കണം. ഇതിന് അഞ്ച് വർഷം വരെയുള്ള വിസ ലഭിക്കും. *വ്യവസായികൾക്കും വ്യവസായ പങ്കാളികൾക്കും മൂന്ന് എക്സിക്യുട്ടീവ് ഡയറക്ടർമാർക്കും പങ്കാളിക്കും മക്കൾക്കും ഈ വിസാ ആനുകൂല്യം ലഭിക്കും. വിദഗ്ധർക്കുള്ള വിസ * ഡോക്ടർ, സ്പെഷ്യലിസ്റ്റ്, ശാസ്ത്രജ്ഞർ, കലാസാംസ്കാരിക വിദഗ്ധർ തുടങ്ങിയവർക്കും അവരുടെ ജീവിത പങ്കാളിക്കും മക്കൾക്കും അഞ്ചു വർഷത്തെ വീസയാണ് ലഭിക്കുക. *ഡോക്ടർമാർക്കും വിദഗ്ധർക്കും ഈ ആനുകൂല്യത്തിന് നിബന്ധനകളുണ്ട്. ഡോക്ടർമാർ ലോകത്തിലെ മികച്ച 500 യൂണിവേഴ്സിറ്റികളിൽ നിന്നും പിഎച്ച്.ഡി. സ്വന്തമാക്കിയവരായിക്കണം. *ജോലിയിൽ മികവിന്റെ അംഗീകാരം ലഭിച്ചവരും ശാസ്ത്രീയ പരോശോധനകളിൽ സംഭാവനകൾ നൽകിയവരും ശാസ്ത്രപുസ്തകങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചവരും പത്ത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം. * ഇവർക്കു കാലാവധിയുള്ള യു.എ.ഇ. തൊഴിൽ കരാർ ഉണ്ടായിരിക്കണം * യു.എ.ഇ.ക്ക് ആവശ്യമുള്ള വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള സ്പെഷലിസ്റ്റുകൾക്കും മുൻഗണനയുണ്ട്. ശാസ്ത്രജ്ഞർക്ക് എമിറേറ്റ്സ് സയന്റിസ്റ്റ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിരിക്കണം. * ശാസ്ത്രരംഗത്തെ മികവിനുള്ള ശൈഖ് മുഹമ്മദ് ബിൻ റാഷിദ് മെഡൽ നേടിയവർക്കും വിസ ആനുകൂല്യം ലഭിക്കും. * സാംസ്കാരിക വൈജ്ഞാനിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച കലാസാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള വ്യക്തിത്വങ്ങൾക്കും അന്താരാഷ്ട്ര കമ്പനികളുടെ ഉടമകൾക്കും ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ചനേട്ടം കൈവരിച്ചവർക്കും അപൂർവ വിഷയങ്ങളിൽ എൻജിനീയർ ബിരുദമുള്ളവരും ദീർഘകാല വിസക്ക് അർഹരായിരിക്കും. * സെക്കൻഡറിക്കും അതിന് മുകളിലും പഠിക്കുന്ന 95 ശതമാനം മാർക്കുനേടിയ വിദ്യാർഥികൾക്കും അഞ്ചു വർഷത്തെ വിസ ലഭിക്കും. Content Highlights: uae long term visa


from mathrubhumi.latestnews.rssfeed https://ift.tt/2E9gHFY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages