സ്വവര്‍ഗാനുരാഗികള്‍ക്ക് ഇലക്ട്രിക് ഷോക്ക് ചികിത്സ; ഡല്‍ഹിയിലെ ഡോക്ടര്‍ക്കെതിരെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

സ്വവര്‍ഗാനുരാഗികള്‍ക്ക് ഇലക്ട്രിക് ഷോക്ക് ചികിത്സ; ഡല്‍ഹിയിലെ ഡോക്ടര്‍ക്കെതിരെ കേസ്

ന്യൂഡൽഹി: സ്വവർഗാനുരാഗം മാനസിക വൈകല്യമാണെന്ന് ചിത്രീകരിച്ച് അത്തരക്കാരെ ഷോക്ക് ട്രീറ്റ്മെന്റിന് വിധേയരാക്കിയ ഡോക്ടർക്ക് ഡൽഹി കോടതി സമൻസ് അയച്ചു. ഡൽഹിയിലെ പി.കെ ഗുപ്തയെന്ന ഡോക്ടറാണ് സ്വവർഗാനുരാഗികളെ ക്രൂരമായ ചികിത്സയ്ക്ക് വിധേയമാക്കിയത്. സംഭവം വിവാദമായതിനെ തുടർന്ന് ഡൽഹി മെഡിക്കൽ കൗൺസിൽ ഡോക്ടർ ഗുപ്തയെ പുറത്താക്കി. അദ്ദേഹത്തിന് ചികിത്സ തുടരുന്നതിൽ വിലക്കേർപ്പെടുത്തുകയും ചെയ്തു. ചികിത്സയുടെ ഭാഗമായി ഈ ഡോക്ടർ ഹോർമോണുകൾ ഉപയോഗിക്കുകയും ഷോക്ക് തെറാപ്പി നൽകുകയും ചെയ്തുവെന്ന് ചൂണ്ടികാട്ടി ഡൽഹി മെഡിക്കൽ കൗൺസിൽ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഹാജരാകാൻ ആവശ്യപ്പെട്ട് ഗുപ്തയ്ക്ക് നോട്ടീസ് അയച്ചു. 2016ൽ തന്നെ ഗുപ്തയെ വിലക്കിയിരുന്നുവെന്നും അനധികൃതമായാണ് അദ്ദേഹം ഡൽഹിയിൽ ചികിത്സ നടത്തിയതെന്നും മെഡിക്കൽ കൗൺസൽ നൽകിയ പരാതിയിൽ പറയുന്നു. വൈദ്യശാസ്ത്രവും നിയമവും അംഗീകരിക്കാത്ത ചികിത്സയാണ് ഡോക്ടർ ഗുപ്ത നടത്തിയതെന്ന് ഹർജി പരിഗണിക്കവേ ജഡ്ജി അഭിജിത്ത് മൽഹോത്ര പറഞ്ഞു. Content Highlight: Doctor treating homosexuals with electric shock


from mathrubhumi.latestnews.rssfeed https://ift.tt/2QFGTxv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages