കോട്ടയം: ഇക്കൊല്ലത്തെ പൂജാ ബമ്പർ ലോട്ടറിയുടെ നാലുകോടി തമിഴ്നാട് സ്വദേശിക്ക്. കോട്ടയം ശീമാട്ടി ജീവനക്കാരനും തിരുെനൽവേലി സ്വദേശിയുമായ ഷൺമുഖൻ മാരിയപ്പനാണ് സമ്മാനം. ശീമാട്ടിയിലെ മെൻസ് വെയർ വിഭാഗത്തിൽ സൂപ്പർവൈസറാണ് ഷൺമുഖൻ. കാർത്തിക ദിവസം ഏറ്റുമാനൂർ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് അമ്പലത്തിന് മുൻപിലെ ലോട്ടറി വിൽപ്പനക്കാരനിൽനിന്ന് ടിക്കറ്റ് വാങ്ങിയത്. VA 489017 എന്ന നമ്പറിനാണ് സമ്മാനം. നറുക്കെടുപ്പു നടന്ന വെള്ളിയാഴ്ച വൈകുന്നേരംതന്നെ താനാണ് കോടിപതിയെന്ന് ഷൺമുഖൻ അറിഞ്ഞു. ശനിയാഴ്ച സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു. 51-കാരനായ ഷൺമുഖൻ വിവാഹമോചിതനാണ്. ഒരു മകളുണ്ട്. കുടുംബം തമിഴ്നാട്ടിലെ തിരുനൽവേലിയിലാണ്. ഏറ്റുമാനൂരപ്പനാണ് തനിക്ക് ഈ ഭാഗ്യം കൊണ്ടുവന്നതെന്ന് വിശ്വസിക്കാനാണ് ഷൺമുഖന് ഇഷ്ടം. പത്രത്തിൽ ഫോട്ടോവരുന്നതിലൊന്നും ഷൺമുഖന് താത്പര്യമില്ല. തന്നെ കാണാനെത്തിയ മാധ്യമപ്രവർത്തകരോട് 'ഞാനൊരു പാവപ്പെട്ടവനാണ്. എന്നെ വെറുതേ വിട്ടേക്കൂ...' എന്ന് പറഞ്ഞൊഴിയുകയായിരുന്നു ഷൺമുഖൻ. ശനിയാഴ്ചയും കടയിലെത്തി ജോലിചെയ്തു. തുടർന്ന് രണ്ടുദിവസം അവധിയെടുത്ത് കടയിൽനിന്ന് പോയി. content highlights:textile shop employee wins pooja bumper
from mathrubhumi.latestnews.rssfeed https://ift.tt/2G2WPFU
via
IFTTT
No comments:
Post a Comment