മാധവന്‍ വൈദ്യരുടെ ലക്ഷ്യം പണവും പ്രശസ്തിയും; ​ആ മരുന്നുകള്‍ മഹാനടന് കൊടുക്കരുതെന്ന് ജഗതികുടുംബത്തോട് ഡോ.സുല്‍ഫി നൂഹ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

മാധവന്‍ വൈദ്യരുടെ ലക്ഷ്യം പണവും പ്രശസ്തിയും; ​ആ മരുന്നുകള്‍ മഹാനടന് കൊടുക്കരുതെന്ന് ജഗതികുടുംബത്തോട് ഡോ.സുല്‍ഫി നൂഹ്

നടന്‍ ജഗതി ശ്രീകുമാറിന്റെ അസുഖം ഭേദമാക്കാമെന്നും അദ്ദേഹത്തെ നടത്തിക്കുകയും സംസാരിപ്പിക്കുകയും ചെയ്യാമെന്നും പറഞ്ഞ് രംഗത്തെത്തിയിട്ടുള്ള മാധവന്‍ വൈദ്യരുടെ വാക്കുകള്‍ വിശ്വസിക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി നൂഹ്. മാധവന്‍ വൈദ്യരുടെ ലക്ഷ്യം പണവും പ്രശസ്തിയുമാണെന്നും ഈ അത്ഭുത ചികിത്സകന്‍ നല്‍കുന്ന മരുന്നുകള്‍ ആ മഹാനടന് കൊടുക്കരുതെന്നും ജഗതികുടുംബത്തോട് ഡോ.സുല്‍ഫി നൂഹ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-

മഹാനടനെ തൊട്ടുതലോടി സംതൃപ്തനായി അദ്ദേഹം പൊയ്‌ക്കോട്ടെ
===========================

മഹാനടന്‍ ശ്രീ ജഗതി ശ്രീകുമാര്‍ അവര്‍കളെ തൊട്ടുതലോടിയാല്‍ പഴയ ആരോഗ്യസ്ഥിതിയില്‍ എത്തിക്കാം എന്ന അവകാശവാദവുമായി ഒരു അല്‍ഭുത ചികിത്സകന്‍ പ്രത്യക്ഷപ്പെട്ടതായി സോഷ്യല്‍മീഡിയയില്‍ വായിച്ചു.

സത്യാവസ്ഥ അറിയില്ല .

ചികിത്സയ്ക്ക് സമ്മതം നല്‍കി ജഗതി ശ്രീകുമാറിന്റെ അടുത്ത ബന്ധുക്കളും അത്ഭുത ചികിത്സകനെ വിവരമറിയിച്ചു എന്നും സമൂഹ മാധ്യമങ്ങളില്‍ കാണുന്നു.

മറ്റേതു സിനിമാ പ്രേമിയെയും പോലെ ശ്രീ ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയില്‍ വന്നു

' നീ ആ പോസ്റ്റ് കണ്ടോ ഞാനത് കണ്ടില്ല' എന്നു വീണ്ടും പറയണമെന്ന് അതിയായി ആഗ്രഹിക്കുന്നു .

എങ്കിലും പ്രായോഗികമായ ചികിത്സാ രീതികള്‍ വച്ച് അതിനുള്ള സാധ്യത വ്യക്തമല്ല. ഈ സ്ഥിതിവിശേഷത്തില്‍ അത്ഭുത ചികിത്സകള്‍ മറിച്ചൊരു ഫലം നല്‍കും എന്ന് കരുതാന്‍ വഴി കാണുന്നില്ല.

അതുകൊണ്ട് മഹാനടന്റെ ഉറ്റബന്ധുക്കള്‍ ഒരു കാര്യം മാത്രം ശ്രദ്ധിക്കണം

അത്ഭുത ചികിത്സകന്‍ വന്നോട്ടെ

മഹാനടനെ തൊട്ടു തലോടി സംതൃപ്തിയടഞ്ഞു സാമ്പത്തികനേട്ടവും പ്രശസ്തിയും നേടി അദ്ദേഹം പൊക്കോട്ടെ

എന്നാല്‍ ഒരു കാരണവശാലും ഈ അത്ഭുത ചികിത്സകന്‍ നല്‍കുന്ന , ശരീരത്തിനുള്ളില്‍ കൊടുക്കുന്ന മരുന്നുകള്‍ ഒന്നുംതന്നെ ദയവായി അദ്ദേഹത്തിന് നല്‍കരുത്....

മുന്‍കാല അനുഭവങ്ങളില്‍ ഇത്തരം അത്ഭുത ചികിത്സകര്‍ നല്‍കുന്ന മരുന്നുകളുടെ ഫലം വളരെ അപകടം പിടിച്ചതാണ്.

തൊട്ടുതലോടി അദ്ദേഹം പൊയ്‌ക്കോട്ടെ

അദ്ദേഹത്തിനു വേണ്ടത് മഹാനടന്റെ അത്ഭുത സ്പര്‍ശവും അല്പം പ്രശസ്തിയും കുറച്ചു പണവും മാത്രം

ഡോ സുല്‍ഫി നൂഹു



from mangalam.com http://bit.ly/2Sn9eWX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages