എന്‍ഐഎ റെയ്ഡില്‍ ഐഎസ് ബന്ധമുള്ള പത്ത് ഭീകരര്‍ അറസ്റ്റില്‍: ലക്ഷ്യമിട്ടത് സീരിയല്‍ ബോംബ് സ്‌ഫോടനങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

എന്‍ഐഎ റെയ്ഡില്‍ ഐഎസ് ബന്ധമുള്ള പത്ത് ഭീകരര്‍ അറസ്റ്റില്‍: ലക്ഷ്യമിട്ടത് സീരിയല്‍ ബോംബ് സ്‌ഫോടനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് സ്‌ഫോടനത്തിന് പദ്ധതിയിട്ട ഐഎസ് ഭീകര സംഘടനയുമായി ബന്ധമുള്ള പത്തു ഭീകരര്‍ അറസ്റ്റില്‍. രാജ്യ തലസ്ഥാനത്തും ഉത്തര്‍ പ്രദേശിലേയും 17 ഇടങ്ങളില്‍ എഐഎ നടത്തിയ പരിശോധനയിലാണ് സീരിയല്‍ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ട ഭീകരര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് റോക്കറ്റ് ലോഞ്ചര്‍, വെടിമരുന്ന, തോക്കുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി സ്‌ഫേടാനത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കി. രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ സുപ്രധാന കെട്ടിടങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് വിവരം. വിവിഐപികളെയും ലക്ഷ്യമിട്ടിരുന്നുവെന്നാണ് സൂചന. ഒരു സിവില്‍ എന്‍ജീനിയറും മൗലവിയും ബിരുദ വിദ്യാര്‍ത്ഥികളും, ഓട്ടോ ഡ്രൈവറും അടക്കമുള്ളവരാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര്‍പ്രദേശില്‍ നിന്ന് അഞ്ചു പേരെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഹര്‍ക്കത്തുല്‍ ഹര്‍ബേ ഇസ്ലാം എന്ന സംഘടനയില്‍ പെട്ടവരാണിതെന്നാണ് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. അഞ്ചു പേരെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുമാണ് പിടികൂടിയത്. റെയ്ഡുകള്‍ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ 16 പേര്‍ കസ്റ്റഡിയിലുണ്ട്.



from mangalam.com http://bit.ly/2GDqDJS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages