ശബരിമല വിമാനത്താവളത്തിന് കേന്ദ്രകസര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

ശബരിമല വിമാനത്താവളത്തിന് കേന്ദ്രകസര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: ശബരിമല വിമാനത്താവളത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് കേന്ദ്ര വ്യോമയാന മന്ത്രിയോട് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്.

അതേസമയം, കണ്ണൂര്‍ വിമാനത്തവളത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് യുഡിഎഫിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. 2001 മുതല്‍ 2006 വരെ യുഡിഎഫ് പദ്ധതി നിശ്ചലമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി പുനരുജ്ജീവിപ്പിച്ചത് വിഎസ് മന്ത്രിസഭയാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പദ്ധതി നിശ്ചലമാക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ പത്ത് മണിയോടെയാണ് മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രിയും ചേര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തിന് ഫ്‌ലാഗ് ഓഫ് ചെയ്തത്. 185 യാത്രക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബിയിലേക്കാണ് പുറപ്പെട്ടത്.



from mangalam.com https://ift.tt/2QJAAZT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages