കലോത്സവത്തില്‍ കോഴിക്കോട് മുന്നില്‍; കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം നാളെ, അറിയാം പ്രധാന വാര്‍ത്തകള്‍... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

കലോത്സവത്തില്‍ കോഴിക്കോട് മുന്നില്‍; കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം നാളെ, അറിയാം പ്രധാന വാര്‍ത്തകള്‍...

സംസ്ഥാന സ്‌കൂള്‍ കലോത്സവം; 345 പോയിന്റോടെ കോഴിക്കോട് മുന്നില്‍

ആലപ്പുഴ: അമ്പത്തിയൊമ്പതാമത് സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം ആലപ്പുഴയില്‍ നടക്കുമ്പോള്‍ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനത്ത്. കലോത്സവം ആരംഭിച്ച ഇന്നലെ തൃശൂര്‍ ജില്ലയായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.

ഒറ്റ പോയിന്റിന്റെ വ്യത്യാസത്തിലാണ് കോഴിക്കോട് ഒന്നാമത് നില്‍ക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടവുമായി തൃശ്ശൂര്‍ തൊട്ടുപിന്നില്‍ തന്നെയുണ്ട്. കോഴിക്കോടിന് 345 പോയിന്റും തൃശൂരിന് 344 പോയിന്റുമാണ്.
[IMG]

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം നാളെ ; വി.എസ്.നേയും ഉമ്മന്‍ചാണ്ടിയേയും ക്ഷണിക്കാത്തതില്‍ യു.ഡി.എഫ് വിട്ടുനില്‍ക്കും

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം നാളെ രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും. 9.55 നു മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു എന്നിവര്‍ ചേര്‍ന്നു ഫ്‌ളാഗ് ഓഫ് ചെയ്യും. ചടങ്ങുകള്‍ രാവിലെ ആറിനാരംഭിക്കും. ആദ്യ വിമാനത്തിലെ യാത്രക്കാരെ വായന്തോട് മട്ടന്നൂര്‍ സഹകരണബാങ്ക് പരിസരത്ത് ആറിനു സ്വീകരിക്കും. 6.30 നു യാത്രക്കാരെ ടെര്‍മിനല്‍ ബില്‍ഡിങ്ങിലേക്കു കൊണ്ടുപോകും. ഏഴിനു ഡിപ്പാര്‍ച്ചര്‍ ഹാളിനു മുന്നില്‍ മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.
[IMG]

അതിഥികള്‍ക്കായി 100 വിമാനം; അംബാനി പുത്രിയുടെ വിവാഹം വീണ്ടും ചര്‍ച്ചയാകുന്നു...

മുംബൈ : മുകേഷ് അംബാനിയുടെ മകള്‍ ഇഷ (27)യുടെ വിവാഹത്തിന് അതിഥികള്‍ക്ക് പറക്കാന്‍ 100 ചാര്‍ട്ടേഡ് വിമാനങ്ങള്‍. സംഗീത നിശയ്ക്ക് കൊഴുപ്പേകാന്‍ എത്തുന്നത് ലോക പ്രശസ്ത പോപ്പ് ഗായിക ബിയോണ്‍സ്. വരുന്ന ചൊവ്വാഴ്ച മുംബൈയിലാണ് വിവാഹം. അതിഥികള്‍ക്ക് ഒരുക്കിയിട്ടുള്ള വിമാനങ്ങള്‍ ഉദയ്പുരിലെ വിമാനത്താവളത്തിലാണ് വിശ്രമിക്കുന്നത്.

[IMG]

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരര്‍; തുറന്ന് സമ്മതിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തോയിബയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കുറ്റസമ്മതം. അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്റെ തുറന്നുപറച്ചില്‍. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വിചാരണ കൂടാതെ പാകിസ്ഥാനില്‍ വിഹരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമെന്നും ഇതിനായി കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ഇമ്രാന്‍ പറഞ്ഞു.

[IMG]

കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി ; ശബരിമല പ്രതിഷേധം തുടരാന്‍ തീരുമാനം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ജയിലിലായ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി. ഇന്നലെ ഹൈക്കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ പേപ്പര്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ വൈകിയിരുന്നു. നവംബര്‍ 17 ന് നിലയ്ക്കലില്‍ നടന്ന പ്രതിഷേധത്തിനിടയിലായിരുന്നു സുരേന്ദ്രന്‍ അറസ്റ്റിലായത്. ഇതിന് പിന്നാലെ റിമാന്റിലായ സുരേന്ദ്രന്‍ 22 ദിവസങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മോചിതനായത്. ഇന്ന് രാവിലെ 10 .30 യോടെ പൂജപ്പുര ജയിലില്‍ നിന്നും പുറത്തുവന്ന സുരേന്ദ്രന് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ള നേതാക്കളും അണികളും ചേര്‍ന്ന് ഉജ്വല സ്വീകരണമാണ് നല്‍കിയത്.



from mangalam.com https://ift.tt/2EkbkUb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages