കോഴിക്കോട്: കർണാടകയിൽ കാണാതായ കോഴിക്കോട് മൊകേരി സ്വദേശിയായ സോളോ റൈഡർ സന്ദീപ്(34)-നെ കുറിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിക്കാതായതോടെ അന്വേഷണത്തിനായി പോയ കേരള പോലീസിലെ രണ്ട് ഉദ്യോഗസ്ഥരും മടങ്ങി. സന്ദീപിന്റെഭാര്യയുടെ പരാതിയെ തുടർന്നാണ് കോഴിക്കോട് നല്ലളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എ.എസ്.ഐ സുരേഷ് ബാബു, സിവിൽ പോലീസ് ഉദ്യോഗസ്ഥനായ തഹ്സീം എന്നിവർകഴിഞ്ഞ ബുധനാഴ്ച മുതൽ കർണാടകയിൽ എത്തി അന്വേഷണം നടത്തിയത്. സന്ദീപിന്റെ ബൈക്ക്, ബാഗ്, വാച്ച്, ഹെൽമെറ്റ് എന്നിവ ശൃംഗേരി-കൊപ്പ റൂട്ടിലെ ചിക്കമംഗളൂരൂ ജില്ലയിലെ തുംഗ നദിക്കടുത്ത് നിന്നും കണ്ടെത്തിയിരുന്നു. വാച്ചിന്റെ സ്ട്രാപ്പ് പൊട്ടിയ നിലയിലുമായിരുന്നു. തുടർന്ന് നദിയിൽ അടക്കം ഇറങ്ങി എല്ലാ പരിശോധനയും നടത്തിയെങ്കിലും യാതൊരു വിവരവും ലഭിക്കാതായതോടെയാണ് പോലീസ് ഉദ്യോഗസ്ഥർ താൽക്കാലികമായി മടങ്ങിയത്. സ്വദേശിയായ സന്ദീപ് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു തന്റെ ബൈക്കുമായി കർണാടകയിലേക്ക് പോയത്. ഞായറാഴ്ച തിരിച്ച് വരുമെന്നും വീട്ടിൽ അറിയിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെ സന്ദീപിന്റെ ഫോൺ പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് പ്രവർത്തന രഹിതമാവുകയായിരുന്നു. പിന്നെ സന്ദീപുമായി ബന്ധപ്പെടാനും സാധിച്ചിട്ടില്ല. കോഴിക്കോട് തൊണ്ടയാട് പാലാഴി ഹൈലൈറ്റ് ബിസിനസ് പാർക്കിൽ ഐബേർഡ് മീഡിയ കമ്പനിയിലെ മാർക്കറ്റിംഗ് മാനേജരാണ് സന്ദീപ്. നാല് വർഷത്തോളമായി സന്ദീപും ഭാര്യയും എൽ.കെ.ജി വിദ്യാർഥിയായ മകനും പാലാഴിയിലാണ് താമസം. സന്ദീപിന്റെ ബൈക്ക് കണ്ടെടുത്ത ഹരിഹരപുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവിടെയെത്തിയ ബന്ധുക്കളോട് നാട്ടിലേക്ക് തിരിച്ച് പോയ്ക്കാളാനും എന്തെങ്കിലും വിവരമുണ്ടെങ്കിൽ അറിയാക്കാമെന്നും പറഞ്ഞ് അവരേയും തിരിച്ചയച്ചു. ശ്യംഗേരി ഭാഗത്തേക്ക് പോകുന്ന റൂട്ടിൽ സന്ദീപ് എത്തിയതായി വ്യക്തമാക്കുന്ന സന്ദീപിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുമുണ്ട്. തുടർന്ന് ഇത് പിന്തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും സന്ദീപ് പോയ വഴികളിലൂടെ സഞ്ചരിച്ചുവെങ്കിലും ഒരു വിവരവും ലഭ്യമാകുന്നില്ലെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. ദിവസങ്ങൾക്ക് മുമ്പ് കർണാടകയിൽ നിന്നും വന്ന സന്ദീപിന്റെ സുഹൃത്തുകൾക്ക് വന്ന ഫോൺവിളിയെ അടിസ്ഥാനമാക്കിയും അന്വേഷണവും നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. സന്ദീപിന്റെ തിരോധാനം അന്വേഷിക്കനായി പ്രത്യേകം അന്വേഷണ സംഘത്തെ തന്നെ നിയോഗിക്കണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. തട്ടിക്കൊണ്ട് പോവൽ അടക്കമുള്ള കാര്യങ്ങൾ ബന്ധുക്കൾ സംശയിക്കുന്നുണ്ടെങ്കിലും അത്തരത്തിലുള്ള അന്വേഷണത്തിലേക്ക് കർണാടക പോലീസിന് മുന്നോട്ട് പോവാൻ താൽപര്യമില്ലാത്ത രീതിയിലാണ് അന്വേഷണമെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. Content Highlights:Malayali solo-rider missing at Karnataka
from mathrubhumi.latestnews.rssfeed https://ift.tt/2U8mnof
via
IFTTT
No comments:
Post a Comment