വി.എസ്. ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് വിശ്വാസം: വനിതാ മതിലിനെതിരായ നിലപാട് ശരിയല്ലെന്ന് തുറന്നടിച്ച് കാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

വി.എസ്. ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് വിശ്വാസം: വനിതാ മതിലിനെതിരായ നിലപാട് ശരിയല്ലെന്ന് തുറന്നടിച്ച് കാനം

ആലപ്പുഴ: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന വനിതാ മതിലിനെതിരായ വി.എസിന്റെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎം നയിക്കുന്ന മുന്നണിയാണ് വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നിരിക്കെ സര്‍ക്കാരിനെ വിമര്‍ശിച്ച വി.എസിന്റെ നിലപാട് ശരിയല്ലെന്ന് കാനം തുറന്നടിച്ചു.

വി.എസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് വിശ്വാസമെന്നും കാനം കൂട്ടിച്ചേര്‍ത്തു. ജാതി സംഘടനകളുമായി ചേര്‍ന്ന് നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വൈരുധ്യമാണെന്ന് വി.എസ് കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചിരുന്നു. ആര്‍എസഎസിനെ എതിര്‍ക്കുകയും നായകര്‍ സമുദായത്തെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യാന്‍ കഴിയില്ലെന്നും വി.എസ് ചൂണ്ടിക്കാട്ടിരുന്നു. നവോത്ഥാദനത്തിന്റെ പേരില്‍ പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി നടപടികളിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നും വി.എസ് വ്യക്തമാക്കിയിരുന്നു.



from mangalam.com http://bit.ly/2GNEgGb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages