കണ്ണൂരിലെത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

കണ്ണൂരിലെത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു

കണ്ണൂർ: അമ്പായത്തോട് എത്തിയ മാവോയിസ്റ്റ് സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞെന്ന് പോലീസ് രാമു,ടി.പി.മൊയ്തീൻ, കവിത എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സിപിഎം മാവോയിസ്റ്റിന്റെ കബനീദളത്തിലെ അംഗങ്ങളാണ് ഇവർ. കണ്ണൂർ, വയനാട്, പാലക്കാട് എസ്പിമാരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരും. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയായിരുന്നു അമ്പായത്തോട്ടിൽ നാലംഗ സായുധധാരികളായ സംഘം എത്തിയത്. ഇവരുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. ഇവർ നാട്ടുകാർക്ക് ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. പോലീസ് സംഘവും കണ്ണൂർ ആന്റി നക്സൽ സംഘവും തണ്ടർബോൾട്ട് അംഗങ്ങളും ഇവർക്ക് വേണ്ടി രാത്രി മുതൽ തിരച്ചിൽ നടത്തുകയായിരുന്നു. കണ്ണൂർ, വയനാട് അതിർത്തിയിലുള്ള വനമേഖലയിലാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. വയനാട് മക്കിമലയിൽ നിന്ന് അമ്പായത്തോടിലേക്കുള്ള വനപാത യുണ്ട്. ഇവിടെയും തിരച്ചിൽ നടക്കുന്നുണ്ട്. content highlights:police identified maoists who came to kannur, maoists kerala


from mathrubhumi.latestnews.rssfeed http://bit.ly/2GVkHfs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages