സുരേന്ദ്രന്റെ ജയിൽവാസം: ബി.ജെ.പി. ഹൈക്കോടതിയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

സുരേന്ദ്രന്റെ ജയിൽവാസം: ബി.ജെ.പി. ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം/ പത്തനംതിട്ട: സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരേ ബി.ജെ.പി. ഹൈക്കോടതിയെ സമീപിക്കും. ഇതിനായി പ്രമുഖ അഭിഭാഷകരെ കൊണ്ടുവരും. ജാമ്യം അനുവദിച്ചാലും നിയമപോരാട്ടം തുടരുമെന്നും സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണിത്. ജാമ്യം ലഭിക്കാതിരിക്കാൻ സി.പി.എം. സമ്മർദത്തിനുവഴങ്ങി പോലീസ് കൃത്രിമതെളിവുകൾ സൃഷ്ടിക്കുകയാണ്. കേസിൽ കെ. സുരേന്ദ്രൻ നിരപരാധിയാണെന്നും കള്ളക്കേസുകൾ പിൻവലിക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. നിരോധനാജ്ഞ ലംഘിച്ച കേസിൽ 21-ന് ജാമ്യം ലഭിച്ചിട്ടും കെ. സുരേന്ദ്രനെ അനധികൃതമായി തടങ്കലിൽ പാർപ്പിച്ചതായി അഭിഭാഷകൻ കെ. രാംകുമാർ കോടതിയിൽ വാദിച്ചു. നവംബർ 20-നുതന്നെ പ്രൊഡക്ഷൻ വാറന്റുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. റിപ്പോർട്ടിൻമേൽ വ്യാഴാഴ്ച കോടതി വാദം കേട്ടിരുന്നു. സുരേന്ദ്രനെ കൂടാതെ സൂരജ് ഇലന്തൂർ, ഹരികൃഷ്ണ, കൃഷ്ണപ്രസാദ്, കൃഷ്ണകുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. content highlights:bjp will approach high court in connection with k surendrans case


from mathrubhumi.latestnews.rssfeed https://ift.tt/2rdOLIb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages