സാമ്പത്തിക വളർച്ച 7.1 ശതമാനമായി കുറഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

സാമ്പത്തിക വളർച്ച 7.1 ശതമാനമായി കുറഞ്ഞു

കൊച്ചി:ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2018 ജൂലായ്-സെപ്റ്റംബർ പാദത്തിൽ 7.1 ശതമാനമായി താഴ്ന്നു. മൂന്നു പാദത്തിനിടയിലെ ഏറ്റവും താഴ്ന്ന മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളർച്ചാനിരക്കാണ് ഇത്. എങ്കിലും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വമ്പൻ സമ്പദ്ഘടന എന്ന സ്ഥാനം നിലനിർത്താൻ കഴിഞ്ഞു. ചൈനയെ പിന്നിലാക്കിയാണ് ഇന്ത്യ ഈ സ്ഥാനം നിലനിർത്തിയത്. മുൻ വർഷം ജൂലായ്-സെപ്റ്റംബർ പാദത്തിലെ 6.3 ശതമാനത്തെക്കാൾ കൂടുതലാണ് ഇത്തവണ എന്നതും നേട്ടമായി. കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 31.72 ലക്ഷം കോടി രൂപയായിരുന്നു ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.). അത് ഈ വർഷം രണ്ടാം പാദത്തിൽ 7.1 ശതമാനം ഉയർന്ന് 33.98 ലക്ഷം കോടി രൂപയായിയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ പാദമായ ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യൻ സമ്പദ്ഘടന 8.2 ശതമാനം വളർച്ച കൈവരിച്ചിരുന്നു. അതിന് തൊട്ടുമുമ്പുള്ള ജനുവരി-മാർച്ച് പാദത്തിൽ 7.7 ശതമാനവും ഒക്ടോബർ-ഡിസംബർ പാദത്തിൽ ഏഴു ശതമാനവുമായിരുന്നു വളർച്ച. ചൈനീസ് സമ്പദ്ഘടനയാകട്ടെ, ജൂലായ്-സെപ്റ്റംബർ പാദത്തിൽ 6.5 ശതമാനം മാത്രമാണ് വളർന്നത്. 'നിരാശാജനകം' ഈ വളർച്ച ന്യൂഡൽഹി:സെപ്റ്റംബർ പാദത്തിൽ 7.1 ശതമാനം മാത്രം വളർച്ച കൈവരിച്ചത് നിരാശാജനകമാണെന്ന് ധനമന്ത്രാലയം. എന്നാൽ, നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ ആറു മാസക്കാലയളവിലെ വളർച്ചാനിരക്ക് ശക്തമാണെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് പറഞ്ഞു. 2018 ഏപ്രിൽ-സെപ്റ്റംബർ 7.6 ശതമാനം വളർച്ച നേടാൻ കഴിഞ്ഞിട്ടുണ്ട്. 7.4 ശതമാനവുമായി ഉത്പാദനരംഗവും 3.8 ശതമാനവുമായി കാർഷികരംഗവും സ്ഥിരതയാർന്ന വളർച്ച കൈവരിച്ചു. നിർമാണമേഖലയിലെ 6.8 ശതമാനം വളർച്ചയും ഖനനമേഖലയിലെ - 2.4 ശതമാനവും മഴക്കാലം മൂലമുണ്ടായ മാന്ദ്യമാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. Content highlight:Economic Growth rate reduced to 7.1 percentage


from mathrubhumi.latestnews.rssfeed https://ift.tt/2BKLaYi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages