ശബരിമല വിഷയം: മുഖ്യമന്ത്രിയും കോടിയേരിയും പറഞ്ഞത് ശരിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

ശബരിമല വിഷയം: മുഖ്യമന്ത്രിയും കോടിയേരിയും പറഞ്ഞത് ശരിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞത് ശരിയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ. സുപ്രീം കോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ മന്ത്രിയോ ദേവസ്വം ബോർഡ് പ്രസിഡന്റോ മറ്റാരെങ്കിലുമോ യുവതികൾ ശബരിമലയിലേക്ക് വരരുതെന്ന് പറയാൻ പാടില്ലാത്തതാണ്. അതിനാൽ മുഖ്യമന്ത്രിയും കോടിയേരിയും പറഞ്ഞത് ശരിതന്നെയാണെന്നും പദ്മകുമാർ പറഞ്ഞു. ശബരിമലയിൽ ഒരുലക്ഷത്തി ഇരുപതിനായിരം ഭക്തജനങ്ങളുണ്ടായിരുന്ന സാഹചര്യത്തിലാണ് അന്നങ്ങനെ പറഞ്ഞത്. മണ്ഡല പൂജ നടക്കുന്ന സമയത്ത് ഈ രണ്ട് യുവതികൾക്ക് വേണ്ടി അവിടെ ഒരു പ്രശ്നമുണ്ടായാൽ അവിടുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയ്ക്ക് പറഞ്ഞതാണ്. എന്നാൽ അത് സുപ്രീംകോടതി വിധിക്ക് എതിരായ നിലയില്ല പറഞ്ഞതെന്ന് പദ്മകുമാർ വിശദീകരിച്ചു. അവിടൊരു പ്രശ്നമുണ്ടാകാൻ പാടില്ല. പ്രശ്നമുണ്ടാകരുതെന്ന അർഥത്തിൽ മാത്രമെ പറഞ്ഞിട്ടുള്ളു. പക്ഷെ അത് മാധ്യമങ്ങളിൽ വന്നപ്പോൾ യുവതികളാരും ശബരിമലയിൽ വരരുത് എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞതായി തോന്നുന്ന അവസ്ഥയുണ്ടായി. അത് ഞങ്ങളുടെ കുഴപ്പമല്ലെന്നും പദ്മകുമാർ പറഞ്ഞു. യുവതികൾ വരരുതെന്ന് പറയാൻ പാടില്ലാത്തതാണ്. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും പറഞ്ഞ അഭിപ്രായമാണ് തനിക്കുമുള്ളത്. ഭരണഘടനാ സ്ഥാപനങ്ങളിൽ പെട്ടവരാരും സുപ്രീംകോടതി വിധിക്ക് വിരുദ്ധമായൊരു നിലപാട് സ്വീകരിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. Content High;lights:Sabarimala Women Entry, I have same opinion as like Kodiyeri and CM say Devswam Board President


from mathrubhumi.latestnews.rssfeed http://bit.ly/2QfVifT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages