വാഷിങ്ടണ്‍: വീണ്ടും അധികാരത്തില്‍ എത്തുന്നതിന് അമേരിക്കയുടെ സഹായം അഭ്യര്‍ത്ഥിച്ച് മുന്‍ പാക്ക് ഭരണാധികാരി പര്‍വേശ് മുഷ്‌റഫിന്റെ വീഡിയ പുറത്ത്. അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദിന്റെ ആബട്ടാബാദിലെ ഒളികേന്ദ്രം കണ്ടെത്തുന്നതില്‍ വീഴ്ചവരുത്തിയ പാക് ചാരസംഘടനയായ ഐ.എസ്.ഐയെക്കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും മുഷ്ര്‍റഫ് വീഡിയോയില്‍ പറയുന്നുണ്ട്.
അതേസമയം, എപ്പോഴാണ് വിഡിയോ എടുത്തതെന്ന് വ്യക്തമല്ല. പാക് വിമത കോളമിസ്റ്റ് ഗുല്‍ ബുഖാരയ്യാണ് വിഡിയോ ട്വിറ്ററില്‍ പോസ്റ്റ്‌ചെയ്തത്. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം തടയുന്നതില്‍ സി.ഐ.എ പരാജയപ്പെട്ടത് പരിശോധിക്കുമ്പോള്‍ ഐ.എസ്.ഐക്ക് മാപ്പുകൊടുക്കാമെന്നും മുഷ്ര്‍റഫ് പറയുന്നു.
താന്‍ പറയുന്നതിനൊക്കെയും തെളിവുകള്‍ ഉണ്ടെന്നും അധികാരത്തില്‍ തിരികെ എത്തുന്നതിന് പിന്തുണ ആവശ്യമാണെന്നും മുഷ്‌റഫ് പറയുന്നുണ്ട്. ''പ്രത്യക്ഷത്തിലുള്ളതല്ല, പരോക്ഷമായ പിന്തുണയാണ് ആഗ്രഹിക്കുന്നത്. അപ്പോള്‍ ഒരിക്കല്‍കൂടി നമുക്ക് വിജയിക്കാം'' -ഇങ്ങനെയാണ് യു.എസ് സാമാജികരോട് കൂടിക്കാഴ്ചക്കിടെ മുഷ്‌റഫിന്റെ വാക്കുകള്‍.
2012ല്‍ എടുത്ത വിഡിയോ ആണിതെന്ന് കരുതുന്നു. ജൂത-അമേരിക്കന്‍ കോണ്‍ഗ്രസ് നേതാവ് ജാക് റോസനുമായി നടത്തുന്ന സംഭാഷണത്തിലാണ് ഉസാമ ബിന്‍ലാദിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. 2016 മാര്‍ച്ച് മുതല്‍ ദുബൈയില്‍ കഴിയുകയാണ് മുശര്‍റഫ്. ചികിത്സയുടെ പേരില്‍ ദുബൈയിലേക്കു പോയ അദ്ദേഹം പിന്നീട് തിരിച്ചുവന്നില്ല. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ നിരവധി കേസുകളുണ്ട് 75കാരനായ മുശര്‍റഫിന്റെ പേരില്‍.
from mangalam.com http://bit.ly/2Stp8z6
via IFTTT
No comments:
Post a Comment