ജയ്പൂർ: കുടുംബവഴക്കിനിടെ യുവതിയുടെ മൂക്ക് അറുത്തെടുത്തു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. മൂക്ക് ഛേദിക്കപ്പെട്ട യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു. ബാർമറിലെ ധുദു ഗ്രാമത്തിലെ പുരോ ദേവിയ്ക്ക് നേരേയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. പുരോ ദേവിയുടെ മകളുടെ ആദ്യഭർത്താവിന്റെ ബന്ധുക്കളാണ് ഇവരുടെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്. പുരോ ദേവിയുടെ മകളും ലുഖു സ്വദേശി ദേരാമരം ജാട്ടും തമ്മിൽ നാല് വർഷം മുൻപ് വിവാഹിതരായിരുന്നു. എന്നാൽ കുടുംബപ്രശ്നങ്ങൾ കാരണം ഇരുവരും പിന്നീട് ബന്ധം വേർപ്പെടുത്തി. തുടർന്ന് മാസങ്ങൾക്ക് മുൻപ് പുരോ ദേവി മറ്റൊരു യുവാവുമായി മകളുടെ വിവാഹം നടത്തി. ഇക്കാര്യമറിഞ്ഞ ആദ്യ ഭർത്താവും ബന്ധുക്കളും ഇതിനെചൊല്ലി പുരോദേവിയുമായി നിരന്തരം വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസവും ഇവർ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. ഈ കലഹത്തിനിടെയാണ് രണ്ടു പേർ പുരോദേവിയുടെ മൂക്ക് അറുത്തെടുത്തത്. അക്രമത്തിൽ പുരോദേവിയുടെ ഭർത്താവിനും പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് പുരോദേവിയെ ആശുപത്രിയിലെത്തിച്ചത്. ഗ്രാമത്തിലെ ആരോഗ്യകേന്ദ്രത്തിൽപ്രാഥമിക ചികിത്സ നൽകിയശേഷം ഇവരെ ബാർമറിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഐ.പി.സി. 307, 458 വകുപ്പുകൾ പ്രകാരം രണ്ടുപേർക്കെതിരേ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും ബാർമർ പോലീസ് സൂപ്രണ്ട് പറഞ്ഞു. യുവതിയുടെ ആരോഗ്യസ്ഥിതി ഭേദപ്പെട്ടാൽ അവരിൽനിന്ന് മൊഴിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:womans nose chopped off over family dispute
from mathrubhumi.latestnews.rssfeed http://bit.ly/2VhmcaO
via
IFTTT
No comments:
Post a Comment