മോസ്കോ: റഷ്യയിൽ ഭൂഗർഭഖനിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നിർമാണത്തൊഴിലാളികളുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തി. ഖനിയിയ്ക്കുള്ളിൽ പെട്ട ഒമ്പതു തൊഴിലാളികളിൽ എട്ടുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരു തൊഴിലാളിയെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. മോസ്കോയിൽ നിന്ന് 1500 കിലോമീറ്റർ അകലെ സൊളിമാസ്കിലാണ് ഖനി സ്ഥിതി ചെയ്യുന്നത്. ശനിയാഴ്ചയാണ് അഗ്നിബാധയുണ്ടായതിനെ തുടർന്ന് തൊഴിലാളികൾ ഖനിയിൽ അകപ്പെട്ടത്. പൊട്ടാഷ് ഉൽപാദനകരായ ഉരാൽകലിയുടേതാണ് ഖനി. തീപിടിച്ചതിനെ തുടർന്ന് ഖനിയ്ക്കുള്ളിൽ പുക നിറഞ്ഞത് രക്ഷാപ്രവർത്തനം തടസപ്പെടുത്തി. ഖനിക്കുള്ളിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നതായി ഇന്റർഫാക്സ് റിപ്പോർട്ട് ചെയ്തു. റഷ്യയിൽ ഖനി അപകടങ്ങൾ വർഷങ്ങളായി തുടർക്കഥയാണ്. 2016 ഫെബ്രുവരിയിൽ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ തൊഴിലാളികളും രക്ഷാപ്രവർത്തകരും ഉൾപ്പെടെ 36 പേർ മരിച്ചിരുന്നു. Content Highlights: Bodies Of 8 Workers Found After Fire In Russian Mine
from mathrubhumi.latestnews.rssfeed http://bit.ly/2QOTsaS
via
IFTTT
No comments:
Post a Comment