വീണ്ടുമൊരു ക്രിസ്മസ് കാലത്ത് ഇന്തോനേഷ്യയില്‍ സുനാമി; മരണസംഖ്യ 222 കവിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

വീണ്ടുമൊരു ക്രിസ്മസ് കാലത്ത് ഇന്തോനേഷ്യയില്‍ സുനാമി; മരണസംഖ്യ 222 കവിഞ്ഞു

പാന്ദേഗ്ലോങ്: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 222 ആയി ഉയര്‍ന്നു. ഇന്തോനേഷ്യന്‍ ദ്വീപുകളായ ജാവയിലും സുമാത്രയിലുമാണ് സുനാമിയടിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. 834 പേര്‍ക്ക് പരുക്കുണ്ട്. 28 പേരെ കാണാതായതായും ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് കടലിനടിയിലുണ്ടായ ഭൂമികുലുക്കവും അവാവാസി ദിനങ്ങളിലുണ്ടാകുന്ന വന്‍ തിരമാലകളും സുനാമിക്ക് ശക്തി കൂട്ടിയതായി ദുരന്തര നിവാരണ അതോറിറ്റി അറിയിച്ചു. വന്‍ തിരമാലകള്‍ സുനാമിയല്ല, കടല്‍ക്ഷോഭമാണെന്നാണ് കരുതപ്പെട്ടിരുന്നത്. അതിനാല്‍ കൃത്യമായ മുന്നറിയിപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. ഇത് ദുരന്തത്തിന്റെ ആക്കം കൂട്ടി. പിന്നീട് തെറ്റ് തിരുത്തി അധികൃതര്‍ രംഗത്ത് വന്നു.

2004ല്‍ ലോകത്തെ വിറപ്പിച്ച സുനാമിയുടെ ഓര്‍മ്മകളുണര്‍ത്തിയാണ് ഇന്തോനേഷ്യയില്‍ വീണ്ടും സുനാമിയടിച്ചത്. 2004 ഡിസംബര്‍ 26നാണ് ലോകമെങ്ങും സുനാമി അടിച്ചത്. അന്ന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്നുമാണ് സുനാമി അടിച്ചത്. അന്ന് 13 രാജ്യങ്ങളിലായി 226.000 പേരാണ് കൊല്ലപ്പെട്ടത്. കേരളത്തില്‍ മാത്രം നുറുകണക്കിന് പേര്‍ മരിച്ചു.



from mangalam.com http://bit.ly/2Sc6uM6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages