യു.പി.സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ രാജിവച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

യു.പി.സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ രാജിവച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ കമ്മീഷനില്‍ (യു.പി.എസ്.എസ്.എസ്.സി)നിന്നും ചെയര്‍മാന്‍ ചന്ദ്ര ഭൂഷണ്‍ പലിവാല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പലിവാല്‍ പറയുന്നു. ഈവര്‍ഷം ജനുവരിയിലാണ് പലിവാലിനെ യു.പി.എസ്.എസ്.എസ്.സി ചെയര്‍മാനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമിച്ചത്.

2014ലെ യു.പി സര്‍വീസസ് സെലക്ഷന്‍ കമ്മിഷണ്‍ ആക്ട് പ്രകാരം രൂപീകരിച്ച സമിതിയാണ് യുപിഎസ്.എസ്.എസ്.സി. സര്‍ക്കാര്‍ സര്‍വീസില്‍ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് മത്സര പരീക്ഷകള്‍ നടത്തുന്നത് കമ്മീഷനാണ്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഉര്‍ജിത് പട്ടേല്‍ രാജിവച്ചതിനു പിന്നാലെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗം സുര്‍ജിത് ഭല്ലയും ഇന്ന് രാജിവച്ചു. സമിതിയിലെ പാര്‍ട്ട് ടൈം അംഗമായിരുന്നു സാമ്പത്തിക വിദഗ്ധനായ ഭല്ല. വ്യക്തിപരമായ കാരണങ്ങളാണ് ഇവരുടേയും രാജി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മാനവ വിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുഷ്‌വാഹയും ഇന്നലെ രാജിവച്ചിരുന്നു.



from mangalam.com https://ift.tt/2Qne35L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages