ബാലികയുടെ വായിൽ തുണി തിരുകി കെട്ടിയിട്ട് മർദനം; നൃത്താധ്യാപികക്കെതിരേ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

ബാലികയുടെ വായിൽ തുണി തിരുകി കെട്ടിയിട്ട് മർദനം; നൃത്താധ്യാപികക്കെതിരേ കേസ്

കുമളി: മോഷണക്കുറ്റമാരോപിച്ച് പതിനൊന്നുകാരിയെ നൃത്താധ്യാപിക മർദിച്ചതായി പരാതി. പോലീസ് കേസെടുത്തു. കുമളി ഒന്നാംമൈലിലെ അമൃത നൃത്തകലാഭവൻ നൃത്താധ്യാപികയായ ശാന്ത മേനോനെതിരേയാണ് കേസ്. ചൊവ്വാഴ്ച സ്കൂൾവിട്ടെത്തിയ കുട്ടിയെ അഞ്ഞൂറു രൂപ മോഷ്ടിച്ചെന്നാരോപിച്ച് വായിൽ തുണി തിരുകി കെട്ടിയിട്ട് മർദിച്ചെന്നാണ് പരാതി. ഇവർ ഒളിവിലാണ്.ബുധനാഴ്ച സ്കൂളിൽ വെച്ച് പെൺകുട്ടി സഹോദരനോട് കാര്യങ്ങൾ പറഞ്ഞു. ഇതിനിടെ ശാന്താ മേനോൻ സ്കൂളിലെത്തി പെൺകുട്ടി തന്റെ പണം മോഷ്ടിച്ചതായും സ്കൂളിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. കുട്ടിയിൽനിന്ന്‌ വിവരം ശേഖരിച്ച അധ്യാപകർ ചെെെന്നയിൽ ഹോംനഴ്സായി ജോലി ചെയ്യുന്ന അമ്മയെ വിവരമറിയിച്ചു. അമ്മ ചൈൽഡ് ലൈനിൽ അറിയിച്ചു.കുട്ടിയുടെ അച്ഛൻ രണ്ടു വർഷം മുമ്പ് ഇവരെ ഉപേക്ഷിച്ചുപോയിരുന്നു. പെൺകുട്ടിയും നാലാം ക്ലാസിൽ പഠിക്കുന്ന സഹോദരനും അമ്മയുടെ അമ്മയ്ക്കും അച്ഛനുമൊപ്പമാണ് താമസിച്ചിരുന്നത്. അഞ്ച് വയസ്സ്‌ മുതൽ കുട്ടിയെ ശാന്താ മേനോനാണ് നൃത്തം അഭ്യസിപ്പിച്ചിരുന്നത്. പെൺകുട്ടി ആറു മാസത്തോളമായി ശാന്തയോടൊപ്പമാണ് താമസിച്ചിരുന്നത്. ശാന്തയുടെ മകളുടെ വിവാഹം കഴിഞ്ഞതോടെ ഇവർ വീട്ടിൽ തനിച്ചായതിനാൽ തനിക്കൊപ്പം താമസിച്ച്‌ പഠിപ്പിക്കാൻ ഇവർ പെൺകുട്ടിയുടെ ബന്ധുക്കളെ നിർബന്ധിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് അച്ഛൻ പണം നൽകിയതായും ഈ പണം ഉപയോഗിച്ച് സ്കൂൾ ബാഗ് വാങ്ങിയതായും പറയുന്നു. ടീച്ചർ വീട്ടിലെത്തിയപ്പോൾ പുതിയ സ്കൂൾ ബാഗ് കണ്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. സംഭവത്തിൽ ബാലവേല, കുട്ടികൾക്കെതിരേയുള്ള ശാരീരിക, മാനസിക പീഡനം എന്നീ കുറ്റങ്ങൾക്ക് കുമളി പോലീസ് കേസെടുത്തു. കുട്ടിക്ക് കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/2Prh5k3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages