വനിതാ മതില്‍: സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ലെന്ന് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

വനിതാ മതില്‍: സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാ മതിലിന് സര്‍ക്കാര്‍ പണം ചെലവാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും. 50 കോടി ചെലവിടുന്നതായുള്ള പ്രചാരണം തെറ്റാണ്. സ്ത്രീകളുടെ ക്ഷേമപദ്ധതികള്‍ക്കായി മാറ്റിവെച്ച തുകയാണ് 50 കോടി. അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സെക്രട്ടറിയേറ്റിലെ വനിതാ ജീവവനക്കാരുടെ നവോത്ഥാന സദസ്സില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് 50 കോടി രൂപ വനിതാ ശാക്തീകരണത്തിനായി മാറ്റിവെച്ചിട്ടുണ്ട് എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാനത്തില്‍ നിന്ന് പിന്നോട്ടുപോകില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. അതിനര്‍ത്ഥം അതിന് ചിലവാകുന്ന തുക സര്‍ക്കാര്‍ വഹിക്കുമെന്നല്ലെന്നും അദേഹം പറഞ്ഞു.

വനിതാ മതിലിന് സര്‍ക്കാര്‍ പണം ചെലവിടില്ലെന്ന് മന്ത്രി തോമസ് ഐസക്കും പറഞ്ഞു. ബജറ്റ് തുക ചെലവിടില്ലന്നും അദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും തോമസ് ഐസക്ക് പറഞ്ഞു. വനിതാ സംഘടനകള്‍ സ്വന്തം നിലയില്‍ പണം സമാഹരിക്കുമെന്നും അതിന് അവര്‍ പ്രാപ്തര്‍ ആണെന്നും തോമസ് ഐസക്ക് പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് തോമസ് ഐസക്കിന്റെ പ്രതികരണം.



from mangalam.com http://bit.ly/2Sf1Pce
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages