തിരുവനന്തപുരത്ത് നാളെ ബി.ജെ.പി ഹര്‍ത്താല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

തിരുവനന്തപുരത്ത് നാളെ ബി.ജെ.പി ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ (ചൊവ്വാഴ്ച) ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബി ജെ പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഒരു പ്രവര്‍ത്തകയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ശബരിമലയിലെ 144 പിന്‍വലിക്കുക, ബിജെപി നേതാക്കള്‍ക്കെതിരെ ഉള്ള കള്ള കേസുകള്‍ പിന്‍വലിക്കുക, എ.എന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങളുമായി ബിജെപി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

പത്തനംതിട്ട കളക്രേ്ടറ്റിലേക്ക് മാര്‍ച്ച് നടത്തിയ ബി ജെ പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്. എ എന്‍ രാധാകൃഷ്ണന്റെ നിരാഹാര സത്യാഗ്രഹം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു എന്നാരോപിച്ച് കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

കോട്ടയത്ത് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച ബി ജെ പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ നിരാഹാര സത്യാഗ്രഹം 7 ദിവസം പിന്നിട്ടു.



from mangalam.com https://ift.tt/2SBq7Np
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages