പത്തനംതിട്ട: വിനോദയാത്രയ്ക്കായി വിദ്യാർഥികൾ ഓട്ടം വിളിച്ചാൽ മദ്യവും സിഗരറ്റും സൗജന്യം നൽകുമെന്ന ഓഫർ കാണിച്ച് ടൂറിസ്റ്റ് ബസിന്റെ പരസ്യം നവമാധ്യമത്തിൽ. എന്നാൽ ബസ്സുടമകളെ അപകീർത്തിപ്പെടുത്താനാണ് പോസ്റ്റിട്ടതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഒരാളെ അറസ്റ്റ്ചെയ്തു. പോസ്റ്റ് പ്രദർശിപ്പിച്ച കൊടുമൺ കൊട്ടപുറത്ത് വീട്ടിൽ രാജേഷിനെയാണ് അറസ്റ്റ്ചെയ്തത്. ഇത് അയച്ച് കൊടുത്ത യൂണിയൻ ഭരണിക്കാവ് എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനായ ബിബിനെ രണ്ടാം പ്രതിയാക്കി കേസ്സെടുത്തു. പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്. സഞ്ജീവ് കുമാർ, എക്സൈസ് ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ്, രാധാകൃഷ്ണൻ, ശശിധരൻപിള്ള, സതീഷ് കുമാർ, രമേശ് ബാബു, സജിമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ബസ്സിന്റെ ചിത്രവും ഫോൺ നമ്പരും ഉൾപ്പെടുത്തിയ പോസ്റ്റ് നവമാധ്യമത്തിൽ വന്നതുമുതൽ എക്സൈസ് നിരീക്ഷിച്ചിരുന്നു. മറ്റൊരു ബസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പാണ് ഇതിനു പിന്നിലെന്ന് മനസ്സിലാക്കിയതോടെയാണ് അന്വേഷണം അറസ്റ്റിലായ രാജേഷിലേക്ക് തിരിഞ്ഞത്. എന്നാൽ നേരത്തെ ഓട്ടംപോയപ്പോഴുണ്ടായ ചില സംഭവങ്ങളുടെ പേരിലിറങ്ങിയ ട്രോൾ പോസ്റ്റ് ലൈക്ക് ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഇയാളുടെ വിശദീകരണം. അന്വേഷണത്തിൽ യൂണിയൻ ഗ്രൂപ്പിന്റെ പങ്ക് കൂടുതൽ വ്യക്തമായതോടെയായിരുന്നു നടപടികൾ. Content Highlight: man arrested for spreading fake news about tourist bus offers
from mathrubhumi.latestnews.rssfeed https://ift.tt/2RvrBJ5
via
IFTTT
No comments:
Post a Comment