ബംഗാളില്‍ രഥയാത്ര നടത്താനുള്ള അനുമതിക്കായി ശനിയാഴ്ചവരെ കാത്തിരിക്കുമെന്ന് ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

ബംഗാളില്‍ രഥയാത്ര നടത്താനുള്ള അനുമതിക്കായി ശനിയാഴ്ചവരെ കാത്തിരിക്കുമെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രഥയാത്ര നടത്താൻ അനുമതിക്കായി ശനിയാഴ്ചവരെ കാത്തിരിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് മേധാവി എന്നിവർ മൂന്ന് ബിജെപി പ്രതിനിധികളുമായി കൂടിയാലോചിച്ച് വിഷയത്തിൽ ശനിയാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കൊൽക്കത്ത ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കോടതി നിർദേശ പ്രകാരം കഴിഞ്ഞ ദിവസം അധികൃതരുമായി കൂടിക്കാഴ്ച നടത്തിയെന്നും ശനിയാഴ്ച അറിയിക്കുന്ന തീരുമാന പ്രകാരമാകും രഥയാത്ര സംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കുകയെന്നും ദിലീപ് ഘോഷ് പറഞ്ഞു. രഥയാത്രയ്ക്ക് വേണ്ട ഒരുക്കങ്ങൾ സ്വീകരിക്കുന്നതും തീരുമാനം അറിഞ്ഞ ശേഷമായിരിക്കുമെന്നും ഘോഷ് വ്യക്തമാക്കി. ബംഗാൾ ചീഫ് സെക്രട്ടറി മലായ് ദേയ്, ആഭ്യന്തര സെക്രട്ടറി ആത്രി ഭട്ടാചാര്യ, പോലീസ് മേധാവി വീരേന്ദ്ര എന്നിവരുമായി വ്യാഴാഴ്ച ബിജെപി കൂടിക്കാഴ്ച നടത്തിയിരുന്നു. രഥയാത്ര നടത്തണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായി ബിജെപി കൂടിക്കാഴചയിൽ അറിയിച്ചിരുന്നു. Content Highlight:WB BJP to wait till Saturday for state govt permission for rath yatra


from mathrubhumi.latestnews.rssfeed https://ift.tt/2UK0Rq7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages