മിന്നലാക്രമണത്തിന് അമിതപ്രചാരണം നല്‍കുന്നത് നല്ലതല്ലെന്ന് മുൻ സൈനിക ഉപമേധാവി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

മിന്നലാക്രമണത്തിന് അമിതപ്രചാരണം നല്‍കുന്നത് നല്ലതല്ലെന്ന് മുൻ സൈനിക ഉപമേധാവി

ചണ്ഡീഗഡ്: 2016 ലെ മിന്നലാക്രമണത്തെ രാഷ്ട്രീയവൽക്കരിച്ചുവെന്ന് റിട്ട. ലഫ്.ജനറൽ ഡി.എസ്.ഹൂഡ. മിന്നലാക്രമണത്തിന് ആവശ്യത്തിലധികം പ്രചാരണം നല്കി. കാര്യങ്ങളെവല്ലാതെ പർവതീകരിക്കുകയാണ് ചെയ്തത്. ഇതൊരിക്കലും സൈന്യത്തിന് ഗുണകരമാവില്ലെന്നും ഹൂഡ അഭിപ്രായപ്പെട്ടു. മിന്നലാക്രമണം നടത്തുമ്പോൾ വടക്കൻ കമാൻഡിന്റെ മേധാവിയായിരുന്നുഹൂഡ.ചണ്ഡീഗഡിൽ മിലിട്ടറി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ കരുതുന്നത് മിന്നലാക്രമണത്തിന്മേൽ വളരെയധികം പ്രചാരണം നടന്നു എന്നാണ്. മിന്നലാക്രമണം അത്യാവശ്യമായിരുന്നു. ഞങ്ങൾക്കത് ചെയ്തേ മതിയാകുമായിരുന്നുള്ളു. ഇപ്പോഴത് വല്ലാതെ രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു. അത് നല്ലതിനാണോ അല്ലയോ എന്ന് രാഷ്ട്രീയക്കാർ മറുപടി പറയേണ്ടിയിരിക്കുന്നു. ഹൂഡ അഭിപ്രായപ്പെട്ടു. വിജയത്തെക്കുറിച്ച് ആവേശമുണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, അതേ വിജയത്തിന്അമിതപ്രചാരണം കൊടുക്കുന്നതും രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നതും ഗുണത്തേക്കാളുപരി ദോഷമേ ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു. മിന്നലാക്രമണങ്ങൾ അങ്ങേയറ്റം രഹസ്യമായി നടപ്പാക്കുന്നതാണ് ഏറ്റവും നല്ലതെന്നും ഹൂഡ അഭിപ്രായപ്പെട്ടു. content highlights: 2016 Surgical strike, Surgical Strike overhype, Retired Indian Army Lieutenant General D S Hooda, India-Pakistan


from mathrubhumi.latestnews.rssfeed https://ift.tt/2Qj9HMV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages