തിരുവനന്തപുരം: ശബരിമലയ വിഷയവുമായി ബന്ധപ്പെട്ട് ബിജെപിയും യുഡിഎഫും ഒത്തുകളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ആർഎസ്എസും സർക്കാരുമായിട്ടാണ് ഒത്തുകളിയെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തിയതോടെ നിയസഭയിൽ ബഹളമായി. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സ്പീക്കർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിച്ചുവിടുകയായിരുന്നു. ഇന്ന് നിയമസഭ ആരംഭിച്ച ഉടനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് എംഎൽഎമാർ ശബരിമല വിഷയത്തിൽ സഭാ കവാടത്തിൽ സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചു. സഭാ നടപടികളോട് പ്രതിപക്ഷം സഹകരിക്കുമെന്നും അറിയിച്ചു. തുടർന്ന് മുഖ്യമന്ത്രി എണീറ്റ് നിന്ന് പ്രതിപക്ഷത്തിന് വൈകി വന്ന വിവേകമാണിതെന്നും ബിജെപിയും യുഡിഎഫും തമ്മിൽ ശബരിമല സമരത്തിൽ ഒത്തുകളിക്കുകയാണെന്നും പറഞ്ഞു. എന്നാൽ ആർഎസ്എസുമായിട്ട് സർക്കാരിനാണ് സഹകരണമെന്ന് പ്രതിപക്ഷനേതാവും ആരോപിച്ചു. ശബരിമലയിൽ കലാപമുണ്ടാക്കാൻ ആർഎസ്എസിന് സർക്കാർ അവസരം നൽകി. വത്സൻ തില്ലങ്കേരിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലനൽകിയിരിക്കുന്നത്. ശബരിമലയിൽ അന്നദാനത്തിന് ആർഎസ്എസ് സംഘടനയെ ആണ് ഏൽപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഇതിനെതിരെ മുഖ്യമന്ത്രി വീണ്ടും മറുപടി നൽകി. രാഹുൽ ഗാന്ധിയുടെ നിപാടിനോടല്ല കോൺഗ്രസുകാർ അംഗീകരിക്കുന്നതെന്നും അമിത് ഷായുടെ വാക്കുകളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷ എംഎൽഎമാർ നടുത്തളിലിറങ്ങുകയായിരുന്നു.ഇതിനിടെ ചില ഭരണപക്ഷ എംഎൽഎമാരും രഗത്തെത്തിയതോടെ പ്രതിപക്ഷത്തെ കൂടുതൽ പ്രകോപിപ്പിച്ചു. മറുപടി നൽകാനായി പ്രതിപക്ഷ നേതാവ് എണീറ്റെങ്കിലും സ്പീക്കർ അവസരം നൽകിയില്ല. ഇതിനിടയിൽ കുറച്ച് സമയം ചോദ്യോത്തര വേള നടന്നെങ്കിലും പ്ലകാർഡുകളും ബാനറുകളും ഉയർത്തി പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറച്ചതോടെ സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിയുകയായിരുന്നു. പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറച്ചതോടെ പ്രകോപിതരായ ഭരണകക്ഷി അംഗങ്ങളും സീറ്റുകളിൽ നിന്നെഴുന്നേറ്റ് വന്നു. ഇരുപക്ഷവും തമ്മിൽ വാക്പോരും നടന്നു. ഇതോടെ സഭ പിരിയുകയാണെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. വി.എസ്.ശിവകുമാർ, എൻ.ജയരാജ്, പാറയ്ക്കൽ അബ്ദുള്ള എന്നിവരാണ് നിയമസഭാ കവാടത്തിൽ സത്യഗ്രഹമിരിക്കുക. Content Highlights:Kerala assembly, sabarimala issue,UDF,LDF
from mathrubhumi.latestnews.rssfeed https://ift.tt/2zDbrGH
via
IFTTT
No comments:
Post a Comment