Credit:Reuters വാഷിങ്ടൺ: മിഡിൽ ഈസ്റ്റിൽ യു.എസ്. നേവി അഡ്മിറൽ ആയി സേവനം അനുഷ്ഠിച്ചിരുന്ന വൈസ് അഡ്മിറൽ സ്കോട്ട് സ്റ്റേർണിയെ ബഹ്റൈനിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. അറേബ്യൻ ഗൾഫ്, ഗൾഫ് ഓഫ് ഒമാൻ, ഗൾഫ് ഓഫ് ഏഡൻ, റെഡ് സീ, അറേബ്യൻ സീ തുടങ്ങിയ മേഖലകളിൽ യു,എസ്നേവൽ ഫോഴ്സസ് കമാന്ററായിരുന്നു. നേവി പുറത്തിറക്കിയ പത്ര പ്രസ്താവനയിലാണ് സ്കോട്ടിന്റെ മരണവിവരം പുറംലോകം അറിഞ്ഞത്. നേവൽ ക്രിമിനൽ ഇൻവെസ്റ്റിഗേറ്റീവ് സർവീസും ബഹ്റൈൻ മന്ത്രാലയവും സ്കോട്ടിന്റെ മരണത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാർത്ത അയച്ചത് : പി.പി.ചെറിയാൻ
from mathrubhumi.latestnews.rssfeed https://ift.tt/2AJhol8
via
IFTTT
No comments:
Post a Comment