തിരുവനന്തപുരം: യുവമോർച്ചാ പ്രവർത്തകർ ക്ലിഫ് ഹൗസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ശബരിമല വിഷയത്തിൽ സെക്രട്ടേറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തുന്ന എ.എൻ രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കൂ എന്ന ആവശ്യമുയർത്തിയാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. കവടിയാറിൽനിന്ന് തുടങ്ങിയ മാർച്ച് ദേവസ്വം ബോർഡ് ജങ്ഷനിൽ പോലീസ് തടഞ്ഞു. ബാരിക്കേഡുകൾ തള്ളിമാറ്റാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കത്തതിനെ തുടർന്ന് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ചിതറിയോടി. ചില പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലെത്തിച്ചു. പ്രവർത്തകർ വീണ്ടും സംഘടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻശബരിമല വിഷയത്തിൽ കഴിഞ്ഞ ഏഴു ദിവസമായി നിരാഹാര സമരം നടത്തുകയാണ്. content highlights:yuva morcha conducts cliff house march
from mathrubhumi.latestnews.rssfeed https://ift.tt/2QiOUJm
via
IFTTT
No comments:
Post a Comment