ബിജെപി എംഎല്‍എ ദിയ കുമാരി വിവാഹമോചനത്തിനൊരുങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

ബിജെപി എംഎല്‍എ ദിയ കുമാരി വിവാഹമോചനത്തിനൊരുങ്ങുന്നു

ന്യൂഡൽഹി: ജയ്പുർ രാജകുടുംബാംഗവും ബിജെപി എംഎൽഎയുമായ ദിയ കുമാരി വിവാഹമോചനത്തിനൊരുങ്ങുന്നു. നരേന്ദ്ര സിങ്ങുമായുള്ള ഇരുപത്തിയൊന്നു വർഷത്തെ വിവാഹജീവിതമാണ് ദിയ കുമാരി അവസാനിപ്പിക്കുന്നത്. വിവാഹമോചനത്തിനുള്ള അപേക്ഷ ഗാന്ധിനഗർ കുടുംബകോടതിയിൽ നൽകിയതായാണ് ഔദ്യോഗികവിവരം. ഏതാനും മാസങ്ങളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനാപേക്ഷയാണ് കോടതിയിൽ സമർപിച്ചിട്ടുള്ളത്. ഒമ്പതു വർഷം നീണ്ട പ്രണയത്തിനൊടുവിൽ 1997 ലാണ് ദിയ കുമാരിയും നരേന്ദസിങ്ങും വിവാഹിതരായത്. ഇവർക്ക് മൂന്നു കുട്ടികളുണ്ട്. രാജസ്ഥാനിലെ സവായ് മധോപൂരിൽ നിന്നുള്ള നിയമസഭാംഗമാണ് ദിയ കുമാരി. വ്യക്തിപരമായ കാരണങ്ങളാൽ മത്സരരംഗത്തു നിന്ന് പിൻമാറുകയാണെന്ന് ദിയ കുമാരി അറിയിച്ചതിനെ തുടർന്ന് ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ പുതുമുഖം ആശ മീണയാണ് സവായ് മധോപൂരിൽ ബിജെപി ടിക്കറ്റിൽ നിന്ന് മത്സരിച്ചത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് രാജകുടുംബത്തിൽ നിന്ന് ദിയയെ ബിജെപി പരിഗണിക്കുന്നതെന്നാണ് സൂചന. Content Highlights:Diya Kumari, BJP MLA and Rajasthan Royal, Files for Divorce


from mathrubhumi.latestnews.rssfeed https://ift.tt/2PqWHzB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages