ന്യൂഡൽഹി: കൽക്കരിപ്പാടം അഴിമതിക്കേസിൽ മുൻ കൽക്കരിവകുപ്പ് സെക്രട്ടറി എച്ച്.സി.ഗുപ്തയ്ക്ക് മൂന്ന് വർഷം തടവ്ശിക്ഷ. രണ്ടാം യുപിഎ കാലത്തെ അഴിമതിക്കേസിലാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഉന്നതോദ്യോഗസ്ഥരായിരുന്ന കെഎസ്ക്രോഭ, കെസി സാംറിയ എന്നിവർക്കും മൂന്നു വർഷം വീതം തടവ്ശിക്ഷ വിധിച്ചിട്ടുണ്ട്. വികാഷ് മെറ്റൽസ് ആന്റ് പവര് ലിമിറ്റഡ് എംഡി വികാസ് പട്നി, കമ്പനി പ്രതിനിധി ആനന്ദ് മല്ലിക് എന്നിവർ നാല് വർഷം തടവ് അനുഭവിക്കണം. കമ്പനിയോട് ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. പ്രതികൾക്ക് മേൽ ചുമത്തിയ കുറ്റങ്ങൾക്ക് പരമാവധി ശിക്ഷയായ ഏഴ് വർഷം തടവും വൻ തുക പിഴയും ശിക്ഷ നൽകണമെന്നായിരുന്നു സിബിഐ വാദിച്ചത്. പശ്ചിമബംഗാളിലെ മൊയിറ, മധുഝോർ കൽക്കരിപ്പാടങ്ങൾ വികാഷ് മെറ്റൽസ് ആന്റ് പവർ ലിമിറ്റഡിന് അനുവദിച്ചതിലെ അഴിമതിയാണ് കേസിന് ആധാരം. content highlights:Delhi Court, Delhi Court Sentences Former Bureaucrat To 3 Years In Coal Scam,Coal Scam,former coal secretary HC Gupta
from mathrubhumi.latestnews.rssfeed https://ift.tt/2Ug98BZ
via
IFTTT
No comments:
Post a Comment