5 കിലോമീറ്റര്‍ നീളം, രാജ്യത്തെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് തുറന്നുകൊടുക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

5 കിലോമീറ്റര്‍ നീളം, രാജ്യത്തെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് തുറന്നുകൊടുക്കും

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയിൽ-റോഡ് മേൽപ്പാലം ഡിസംബർ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അസമിൽ ബ്രഹ്മപുത്ര നദിക്കു കുറുകെ റെയിൽ-റോഡ് പാതകൾ സമന്വയിപ്പിച്ചാണ് ബോഗിബീൽ പാലം നിർമിച്ചിരിക്കുന്നത്. മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തിലാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. അന്നേദിവസം പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും. ദേമാജി-ദിബ്രുഗഢ് ജില്ലകളെ ബന്ധിപ്പിക്കുന്ന മേൽപ്പാലം അരുണാചൽപ്രദേശിൽനിന്ന് അസമിലേക്ക്യാത്ര ചെയ്യുന്നവർക്ക് സൗകര്യപ്രദമാകും. ഇപ്പോൾ 500 കിലോമീറ്റർ ട്രെയിൻ യാത്ര ചെയ്യേണ്ടിടത്ത് പാലം തുറക്കുന്നതോടെ യാത്രാദൂരം 100 കിലോമീറ്ററായി കുറയും. പാലം തുറക്കുന്നതോടെ അരുണാചലിൽനിന്ന് ചൈനാ അതിർത്തിയിലേക്കുള്ള സൈനികസംഘങ്ങളുടെ യാത്രയും കൂടുതൽ എളുപ്പമാകും. 1997 ൽ അന്നത്തെ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയാണ് പാലം നിർമാണത്തിന്റെ പ്രാരംഭനടപടികൾആരംഭിച്ചതെങ്കിലുംനിർമാണം 2002 ൽ വാജ്പേയിയുടെ ഭരണകാലത്താണ് തുടങ്ങിയത്.4.31 കിലോമീറ്റർ നീളത്തിൽ നിർമാണം തുടങ്ങിയ പാലത്തിന്റെ നീളം അഞ്ചു കിലോമീറ്ററായി പിന്നീട് വർധിപ്പിച്ചു. 4,857 കോടി രൂപയാണ് മേൽപാലത്തിന്റെ നിർമാണചിലവ്. Content Highlights:PM Modi to inaugurate Bogibeel Bridge, Indias longest rail-road bridge


from mathrubhumi.latestnews.rssfeed https://ift.tt/2rn5IQI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages