മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ മികച്ച രീതിയില്‍. ആദ്യ ദിനം കളി അവസാനിക്കുമമ്പാള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 68 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും 47 റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.
അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മായങ്ക് അഗര്‍വാളിന്റെ ഇന്നിങ്‌സ് ആ'്യ ദിനത്തില്‍ വേറിട്ടു നിന്നു. മായങ്ക് അഗര്‍വാള്‍ 161 പന്തില്‍ എട്ടു ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 76 റണ്‍സെടുത്തു. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ കീപ്പര്‍ ടിം പെയ്‌നിന് ക്യാച്ച് നല്‍കിയാണ് അഗര്‍വാള്‍ മടങ്ങിയത്. ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ നേടുന്ന ആദ്യ അര്‍ധ സെഞ്ചുറിയായിരുന്നു മായങ്ക് അഗര്‍വാളിന്റേത്. എട്ടു റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്.
രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പൂജാര- മായങ്ക് സഖ്യം രണ്ടാം വിക്കറ്റില്‍ 83 റണ്‍സെടുത്തു. ഇന്ത്യന്‍ സ്‌കോര്‍ 123 ല്‍ നില്‍ക്കെയാണ് മായങ്ക് മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പൂജാരയ്‌ക്കൊപ്പം ചേര്‍ന്ന് കൂട്ടുകെട്ടുയര്‍ത്തുകയായിരുന്നു.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. കെ.എല്‍ രാഹുലിനും, മുരളി വിജയയ്ക്കും പകരം ഹനുമാ വിഹാരിയും മായങ്ക് അഗര്‍വാളും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.ഇന്ത്യന്‍ നിരയില്‍ ജഡേജയും രോഹിത് ശറമ്മയും തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം ഓസീസ് നിരയില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനു പകരം മിച്ചല്‍ മാര്‍ഷ് ടീമിലെത്തി. നാലു മത്സരങ്ങളുള്ള പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.
from mangalam.com http://bit.ly/2AhW1YK
via IFTTT
No comments:
Post a Comment