അഭയാര്‍ത്ഥി പ്രവാഹം: യു.എസ് കസ്റ്റഡിയിലെടുത്ത ഗ്വാട്ടിമാല ബാലന്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

അഭയാര്‍ത്ഥി പ്രവാഹം: യു.എസ് കസ്റ്റഡിയിലെടുത്ത ഗ്വാട്ടിമാല ബാലന്‍ മരിച്ചു

ടെക്‌സസ്: അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിന് യു.എസ് സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന് തിരിച്ചടി. യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ യു.എസ് പോലീസ് കസ്റ്റഡിയില്‍ എടുത്ത ഗ്വാട്ടിമാല ബാലന്‍ മരണമടഞ്ഞു. എട്ടു വയസ്സുള്ള ഫെലിപെ അലോന്‍സോ-ഗോമെസ് എന്ന കുട്ടിയാണ് മരിച്ചത്. ഒരു മാസത്തിനിടെ മരണമടയുന്ന രണ്ടാമത്തെ അഭയാര്‍ത്ഥി ബാലനാണ് ഫെലിപെ. ക്രിസ്മസ് രാത്രിയിലാണ് ഫെലിപെ മരണമടഞ്ഞത്. പനിയും ജലദോഷവും ബാധിച്ച കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകാതെ മരണമടഞ്ഞു.

നേരത്തെ ഗ്വാട്ടിമാലയില്‍ നിന്നുള്ള ഏഴു വയസ്സുള്ള ജാക്ലിന്‍ കാള്‍ എന്ന കുട്ടി പോലീസ് കസ്റ്റഡിയില്‍ എടുത്ത് മണിക്കൂറുകള്‍ക്കുള്ള മരണമടഞ്ഞിരുന്നു. ഈ മരണങ്ങളില്‍ യു.എസ് കോണ്‍ഗ്രസിന്റെ അന്വേഷണം വേണമെന്ന് ടെക്‌സസ് ജനപ്രതിനിധി ജോസ്വിന്‍ കാസ്‌ട്രോ ആവശ്യപ്പെട്ടു.

അഭയാര്‍ത്ഥികളെ മാനുഷിക പരിഗണനകളോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പാക്കേണ്ടുണ്ടെന്നും യു.എസ് സര്‍ക്കാരിന്റെ കസ്റ്റഡിയില്‍ ഇരിക്കുന്നവര്‍ക്ക് മതിയായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കണമെന്നും ജോക്വീന്‍ കാസ്‌ട്രോ പറഞ്ഞു.

ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍ എന്നിവിടങ്ങളില്‍ നിന്നും മെക്‌സിക്കോ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് ആയിരക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ജന്മനാട്ടില്‍ അധികാരികളില്‍ നിന്ന് നേരിടുന്ന വേട്ടയാടലും അക്രമവും ദാരിദ്ര്യവുമാണ് അമേരിക്കയിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഇവരുടെ വാദം. അമേരിക്കയിലെ സ്ഥിരവാസമാണ് ഇവരുടെ ലക്ഷ്യം. എന്നാല്‍ അതിര്‍ത്തിയില്‍ പിടിയിലാകുന്ന ഇവരില്‍ ഏറെയും ജയിലുകളില്‍ ആകുകയും നാടുകടത്തപ്പെടുകയുമാണ്.



from mangalam.com http://bit.ly/2SjPfIT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages