ജെസ്നയെ തേടി ക്രൈംബ്രാഞ്ച് മുണ്ടക്കയത്ത്; ചുവന്ന കാർ ആരുടേതെന്ന് അന്വേഷിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

ജെസ്നയെ തേടി ക്രൈംബ്രാഞ്ച് മുണ്ടക്കയത്ത്; ചുവന്ന കാർ ആരുടേതെന്ന് അന്വേഷിക്കുന്നു

മുണ്ടക്കയം: മുക്കൂട്ടുതറയിൽനിന്ന് കാണാതായ കോളേജ് വിദ്യാർഥിനി ജെസ്നയ്ക്കായുള്ള അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായി മുണ്ടക്കയം പഞ്ചായത്ത് ഓഫീസിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സി.സി.ടി.വി. ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ എത്തിയ ക്രൈംബ്രാഞ്ച് എസ്.ഐ. വി.ആർ.ജഗദീഷ്, സി.പി.ഒ. രാധാകൃഷ്ണൻ എന്നിവർ ജെസ്നയെ സംബന്ധിച്ച വിവരങ്ങൾ തിരക്കി. ജെസ്നയെ കാണാതായതിന് ശേഷം മുണ്ടക്കയം ടൗണിലെ സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥർ അംഗങ്ങളെ കാണിച്ചത്. മുണ്ടക്കയം ബസ്സ്റ്റാൻഡ് കവാടത്തിന് സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽനിന്ന് ശേഖരിച്ച സി.സി.ടി.വി.ദൃശ്യങ്ങളായിരുന്നു കൂടുതലും. ജെസ്നയെന്ന് കരുതുന്ന പെൺകുട്ടി നടന്നുവരുന്ന ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടുപേർകൂടി ഉണ്ട്. ഈ ദൃശ്യമാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രധാനമായും കാട്ടിയത്. കൂടാതെ ചുവപ്പ് നിറത്തിലുള്ള കാറും ദൃശ്യങ്ങളിലുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയെന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. 2018 മാർച്ച് 22-നാണ് പത്തനംതിട്ട ജില്ലയിലെ മുക്കൂട്ടുതറയിലുള്ള വീട്ടിൽനിന്ന് ജെസ്നയെ കാണാതായത്. content highlights: jesna missin case


from mathrubhumi.latestnews.rssfeed http://bit.ly/2AhUFNI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages