ഹോക്കി ലോകകപ്പ്; അഞ്ചടിയില്‍ കാനഡയെ മുക്കി ഇന്ത്യ ക്വാര്‍ട്ടറില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

ഹോക്കി ലോകകപ്പ്; അഞ്ചടിയില്‍ കാനഡയെ മുക്കി ഇന്ത്യ ക്വാര്‍ട്ടറില്‍

ഭുവനേശ്വർ: പതിനാലാമത് ഹോക്കി ലോകകപ്പ് പൂൾ സിയിലെ മൂന്നാം മത്സരത്തിൽ കാനഡയെ തകർത്ത് ഇന്ത്യ. വിജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യൻ നിര നേരിട്ട് ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരേ അഞ്ചു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ലളിത് ഉപാധ്യായ ഇന്ത്യയ്ക്കായി ഇരട്ട ഗോളുകൾ നേടി. ലളിത് തന്നെയാണ് കളിയിലെ താരവും. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ടു ജയവും ഒരു സമനിലയും ഉൾപ്പെടെ ഇന്ത്യയ്ക്ക് ഏഴു പോയിന്റുണ്ട്. ബെൽജിയത്തിനും ഇത്രയും പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഇന്ത്യ മുന്നിലെത്തുകയായിരുന്നു. ഗ്രൂപ്പിലെ രണ്ട് മൂന്ന് സ്ഥാനക്കാർക്ക് ക്വാർട്ടറിലെത്താൻ ക്രോസ് ഓവർ മത്സരം കളിക്കേണ്ടതുണ്ട്. 12-ാം മിനിറ്റിൽ ഹർമൻപ്രീത് സിങ്ങിലൂടെ ഇന്ത്യ മുന്നിലെത്തി. തുടക്കം മുതൽ തന്നെയുള്ള ഇന്ത്യൻ ആക്രമണങ്ങളുടെ ഫലമായിരുന്നു ആ ഗോൾ. മത്സരത്തിൽ ഇന്ത്യ പിടിമുറുക്കുമെന്ന ഘട്ടത്തിൽ 39-ാം മിനിറ്റിൽ സൺ ഫ്രോറിസിലൂടെ കാനഡ തിരിച്ചടിച്ചു. പിന്നാലെ 46-ാം മിനിറ്റിൽ ചിഗ്ലെൻസന ഇന്ത്യയ്ക്ക് ലീഡ് നൽകി. പിന്നീട് ആക്രമണം അഴിച്ചുവിട്ട ഇന്ത്യ, തൊട്ടടുത്ത മിനിറ്റിൽ ലളിത് ഉപാധ്യായയിലൂടെ ലീഡുയർത്തി. പിന്നാലെ 51-ാം മിനിറ്റിൽ രോഹിദാസും സ്കോർ ചെയ്തതോടെ കാനഡയുടെ ചെറുത്തുനിൽപ്പ് അവസാനിച്ചു. 57-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോളോടെ ലളിത് ഇന്ത്യയുടെ ഗോൾ പട്ടിക തികച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെൽജിയം, ദക്ഷിണാഫ്രിക്കയെ ഒന്നിനെതിരേ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ബെൽജിയത്തിനായി ഹെൻഡ്രിക്സ് (14, 22), ഗോങ്നാർഡ് (16), ലൈപേർട്ട് (30), ചാർലിയർ (48) എന്നിവർ ഗോൾ നേടി. നിക്കോളാസാണ് ദക്ഷിണാഫ്രിക്കയുടെ ഏക ഗോൾ നേടിയത്. Content Highlights: Hockey World Cup India Outclass Canada To March Into Quarterfinals


from mathrubhumi.latestnews.rssfeed https://ift.tt/2SvevLY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages