സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഫ്രാന്‍സില്‍ 31,000 പേര്‍ തെരുവിലിറങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഫ്രാന്‍സില്‍ 31,000 പേര്‍ തെരുവിലിറങ്ങി

പാരീസ്: ഫ്രാൻസിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ശനിയാഴ്ച മാത്രം തെരുവിലിറങ്ങിയത് 31,000ത്തോളം മഞ്ഞക്കുപ്പായക്കാർ. തലസ്ഥാനമായ പാരീസിൽ മാത്രം 8,000ത്തോളം പ്രതിഷേധക്കാർ ഒത്തുകൂടിയതായി അധികൃതർ അറിയിച്ചു. 700ഓളം പേരെ കരുതൽ തടങ്കലിലാക്കിയെന്നും അധികൃതർ വ്യക്തമാക്കുന്നു. ദശാബ്ദങ്ങൾക്കിടെ ഫ്രാൻസ് അഭിമുഖീകരിക്കുന്ന ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. ശനിയാഴ്ച പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ കണ്ണീർവാതകമുൾപ്പെടെ പോലീസിന് പ്രയോഗിക്കേണ്ടി വന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ രാജി ഉൾപ്പെടെ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങിയത്. പാവങ്ങളെ ചൂഷണം ചെയ്യുന്ന ഭരണകൂടനയം അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. മാക്രോണിനെതിരായ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം നവംബർ 17നാണ് ആരംഭിച്ചത്. ഇന്ധന വിലവർധനയ്ക്കെതിരെ ആരംഭിച്ച പ്രതിഷേധം മാക്രോണിന്റെ ഭരണ നയങ്ങൾക്കെതിരെ കൂടി തിരിഞ്ഞിരിക്കുകയാണ്. നയ രൂപവത്കരണം സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവന്നതിന് മാക്രോണിന് നേരത്തേ വിമർശനമേറ്റിരുന്നു. പ്രതിഷേധം കനത്ത സാഹചര്യത്തിൽ ഈഫൽ ടവറും മ്യൂസിയങ്ങളും അടച്ചിട്ടിരിക്കുകയാണ്. ധാരാളം മെട്രോ സ്റ്റേഷനുകളും താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ഫുട്ബോൾ മത്സരങ്ങളും സംഗീത മേളകളുമുൾപ്പെടെയുള്ള പൊതുപരിപാടികളും റദ്ദു ചെയ്തു. Latest pictures of clashes between police and "yellow vest" anti-government protesters in Paris https://t.co/Jp72QEzTFo pic.twitter.com/hFnuvyKJ2k — BBC News (World) (@BBCWorld) December 8, 2018 Content Highlight:Tear Gas, Mass Arrests as 31,000 Yellow Vest Protesters Hit French Roads


from mathrubhumi.latestnews.rssfeed https://ift.tt/2BXV7lb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages