ഗർഭിണിക്ക് എച്ച്.ഐ.വി.ബാധ: രക്തദാതാവ് ആത്മഹത്യയ്ക്ക്‌ ശ്രമിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

ഗർഭിണിക്ക് എച്ച്.ഐ.വി.ബാധ: രക്തദാതാവ് ആത്മഹത്യയ്ക്ക്‌ ശ്രമിച്ചു

ന്യൂഡൽഹി: രക്തംസ്വീകരിച്ച ഗർഭിണിക്ക് എച്ച്.ഐ.വി. ബാധിച്ച സംഭവത്തിൽ രക്തദാതാവായ കൗമാരക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. കുടുംബത്തിനുണ്ടായ നാണക്കേടിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചത്. 2016-ൽ ബന്ധുവിന്റെ ശസ്ത്രക്രിയയ്ക്കായാണ് ഇയാൾ രക്തം നൽകിയത്. അന്ന് അതുപയോഗിക്കാതെ ആശുപത്രിയിലെ രക്തബാങ്കിൽ സൂക്ഷിക്കുകയായിരുന്നു. ഇതാണ് രണ്ടുവർഷത്തിനുശേഷം ചികിത്സതേടിയെത്തിയ യുവതിക്ക് നൽകിയത്. സംഭവത്തിൽ കേന്ദ്രസർക്കാരിനും തമിഴ്നാട് സർക്കാരിനും ദേശീയ മനുഷ്യാവകാശകമ്മിഷൻ നോട്ടീസയച്ചു. കുറ്റക്കാർക്കെതിരേ എന്തുനടപടി സ്വീകരിച്ചു, യുവതിയുടെ പുനരധിവാസത്തിന് എന്തെല്ലാം ചെയ്തു തുടങ്ങിയ കാര്യങ്ങൾ നാലാഴ്ചയ്ക്കുള്ളിൽ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശകമ്മിഷൻ നോട്ടീസയച്ചത്. തമിഴ്നാട് വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽനിന്നാണ് എട്ടുമാസം ഗർഭിണിയായ 24-കാരിക്ക് എച്ച്.ഐ.വി. അണുബാധയുണ്ടായത്. കൃത്യമായി പരിശോധിക്കാതെ രക്തം നൽകിയ ലാബ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. content highlights:Pregnant woman contracts HIV after blood transfusion in Tamil Nadu


from mathrubhumi.latestnews.rssfeed http://bit.ly/2SjSXSB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages